സണ്ണി ഡിയോളിന്റെ 
ഗദർ 2 ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

സണ്ണി ഡിയോളിന്റെ ഗദർ 2 ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ആഗസ്റ്റ് 11 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

സണ്ണി ഡിയോള്‍ അമീഷ പട്ടേൽ ചിത്രം ഗദര്‍ 2 ഒടിടിയിലേക്ക്. ചിത്രം നാളെ മുതൽ സീ5 ൽ സ്ട്രീമിങ് ആരംഭിക്കും.

ആഗസ്റ്റ് 11 ന് തീയേറ്ററുകളിലെത്തിയ ഗദർ 2 സമീപകാലത്ത് മികച്ച നേട്ടമുണ്ടാക്കിയ ബോളിവുഡ് ചിത്രങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ഒരുഘട്ടത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ജവാനെ പോലും മറികടന്ന് ഒന്നാമതെത്തിയ ചിത്രം ഇതുവരെ 524 കോടിയാണ് നേടിയത്.

2001 റിലീസായ ആദ്യ ഭാഗം 'ഗദര്‍ ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഗദര്‍ 2. സീ 5 തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനില്‍ ശര്‍മയാണ് സംവിധാനം . ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ് തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങൾ

logo
The Fourth
www.thefourthnews.in