തുർക്കി-സിറിയ ദുരിതബാധിതർക്ക് സഹായവുമായി സണ്ണി ലിയോണി

തുർക്കി-സിറിയ ദുരിതബാധിതർക്ക് സഹായവുമായി സണ്ണി ലിയോണി

കോസ്മെറ്റിക് ബ്രാൻഡിന്റെ ഫെബ്രുവരിയിലെ വരുമാനത്തിന്റെ 10 ശതമാനം സംഭാവന ചെയ്യാനാണ് തീരുമാനം

തുർക്കി-സിറിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സണ്ണി ലിയോണിയും ഭർത്താവ് ഡാനിയേൽ വെബറും. താരത്തിന്റെ സ്വന്തം കോസ്മെറ്റിക് ബ്രാൻഡിന്റെ ഫെബ്രുവരിയിലെ വരുമാനത്തിന്റെ 10 ശതമാനം സംഭാവന ചെയ്യാനാണ് തീരുമാനം. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് വിവരം പങ്കുവച്ചത്. ദുരന്തം അതിജീവിച്ചവർക്ക് കഴിയുന്ന രീതിയിൽ എല്ലാവരും സഹായങ്ങൾ നൽകണമെന്നും താരം അഭ്യർത്ഥിച്ചു. തുർക്കി-സിറിയ ദുരിത ബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ചാരിറ്റികൾക്കാണ് ദമ്പതികൾ പണം നൽകുക.

ദുരിതബാധിതർക്ക് സഹായവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഇൻസ്റ്റഗ്രാമിലൂടെ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. യൂണിസെഫിന്റെ ഗ്ലോബൽ അംബാസഡറായ പ്രിയങ്ക സഹായ പ്രവർത്തനങ്ങൾ നൽകുന്ന സംഘടനകളുടെ വിവരങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

logo
The Fourth
www.thefourthnews.in