വീണ്ടും രജനി-ലൈക്ക പ്രൊഡക്ഷന്‍സ് കൂട്ടുകെട്ട്; അണിയറയില്‍ രണ്ട് ചിത്രങ്ങള്‍

വീണ്ടും രജനി-ലൈക്ക പ്രൊഡക്ഷന്‍സ് കൂട്ടുകെട്ട്; അണിയറയില്‍ രണ്ട് ചിത്രങ്ങള്‍

ശങ്കര്‍ സംവിധാനം ചെയ്ത് 2.0 യാണ് ലൈക്ക പ്രൊഡക്ഷന്‍സിനോടൊപ്പം രജനികാന്ത് ചെയ്ത് മറ്റൊരു ചിത്രം

ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചിത്രങ്ങള്‍ പിറന്ന രജനികാന്ത് - ലൈക്ക പ്രൊഡക്ഷന്‍സ് കൂട്ടുകെട്ട് വീണ്ടും. തമിഴിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രണ്ട് ചിത്രങ്ങളാണ് രജനികാന്തിന്റെതായി ഒരുങ്ങുന്നത്. ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യാണ് ലൈക്ക പ്രൊഡക്ഷന്‍സും രജനികാന്തും അവസാനം ഒന്നിച്ച പ്രധാന ചിത്രം.

പുതിയ ചിത്രത്തിന്റെ പൂജ നവംബര്‍ 5ന് നടക്കുമെന്നാണ് വിവരം. രജനികാന്തും നിര്‍മാണ കമ്പനി ഭാരവാഹികളും നില്‍ക്കുന്ന ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സിനിമയുടെ ടൈറ്റിലോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

രജനി നായക വേഷത്തിലെത്തിയ അവസാന ചിത്രം ചിരുത്തൈ ശിവ സംവിധാന ചെയ്ത അണ്ണാത്തെയായിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ബീസ്റ്റ്, ഡോക്ടര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് നെല്‍സണ്‍.

logo
The Fourth
www.thefourthnews.in