പ്രേക്ഷകരെ ചിരിപ്പിക്കാൻ 'എന്നാലും എന്റളിയാ';  ചിത്രം ഒടിടിയിൽ

പ്രേക്ഷകരെ ചിരിപ്പിക്കാൻ 'എന്നാലും എന്റളിയാ'; ചിത്രം ഒടിടിയിൽ

കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ബാഷ് മുഹമ്മദ് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം എന്നാലും എന്റളിയാ ഒടിടിയിൽ എത്തി. ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ ഗായത്രി അരുൺ ആണ് നായിക . സിദ്ദിഖ്, ലെന, മീര നന്ദൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇൻഷുറൻസ് ഏജന്റായ ബാലകൃഷ്ണനായിട്ടാണ് സുരാജ് ചിത്രത്തിലെത്തുന്നത്. ലക്ഷ്മി എന്ന ഭാര്യ വേഷത്തിലെത്തുന്നത് ഗായത്രിയാണ്. കുടുംബത്തിലേക്കുള്ള അളിയന്റെ അപ്രതീക്ഷിത വരവ് ബാലകൃഷ്ണന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളാണ് ചിത്രം. തികച്ചും നർമ പ്രാധാന്യമുള്ള ചിത്രം ഒരു ഫാമിലി എന്റർടെയിനർ ആണ്. യഥാർത്ഥ ജീവിതത്തിൽ നിന്നുമുള്ള പ്രചോദനത്തിലാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് സംവിധായകൻ ബാഷ് മുഹമ്മദ് പറയുന്നു.

ജനുവരി 3നായിരുന്നു ചിത്രത്തിന്റെ തീയേറ്റർ റിലീസ്. പ്രകാശ് വേലായുധൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ്. മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് ആണ് സുരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മദനോൽസവം, ഹിഗ്വിറ്റ എന്നിവയാണ് ഇനി വരാനിരിക്കുന്ന സുരാജ് ചിത്രങ്ങൾ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in