വീണ്ടും ആക്ഷൻ ഹീറോയായി സുരേഷ് ഗോപി; ജന്മദിനത്തിൽ ഗരുഡന്റെ ടീസർ പുറത്ത്

വീണ്ടും ആക്ഷൻ ഹീറോയായി സുരേഷ് ഗോപി; ജന്മദിനത്തിൽ ഗരുഡന്റെ ടീസർ പുറത്ത്

സുരേഷ് ഗോപിക്ക് ജന്മദിന ആശംസകൾ നേർന്നാണ് ടീസറെത്തിയിരിക്കുന്നത്

സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗരുഡന്റെ ടീസർ പുറത്ത്. സുരേഷ് ഗോപിക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ടാണ് അണിയറ പ്രവർത്തകർ ടീസർ റിലീസ് ചെയ്തത് . നവാഗതനായ അരുൺ വർമയാണ് സംവിധാനം ചെയ്യുന്ന ഗരുഡൻ ഒരു ആക്ഷൻ പാക്ട് സിനിമയാണ് . മാജിക്‌ ഫ്രെയിംസ് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഗരുഡൻ. അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, മാളവിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജേക്ക്സ് ബിജോയാണ് സംഗീതം.

11 വർഷങ്ങൾക്കു ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ച് എത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ രാമരാവണൻ ആണ് സുരേഷ് ഗോപിയും ബിജു മേനോനും അവസാനമായി ഒരുമിച്ച് അഭിനയിച്ചത് . കൊച്ചിയും ഹൈദരാബാദുമാണ് പ്രധാന ലൊക്കേഷൻ

logo
The Fourth
www.thefourthnews.in