സുരേഷ് ഗോപിയും ബിജുമേനോനും  ഒന്നിക്കുന്നു;
പുതിയ ചിത്രം ഗരുഡന്‍

സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്നു; പുതിയ ചിത്രം ഗരുഡന്‍

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്

സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഗരുഡന്റെ ഔദ്യോഗികമായ പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍. നവാഗത സംവിധായകന്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.ഓം ശാന്തി ഓശാനക്ക് ശേഷം മിഥുന്‍ മാനുവല്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഗരുഡന്‍.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. .

ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സിനു ശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന സിനിമയാണ് ഗരുഡന്‍. കളിയാട്ടം , എഫ് ഐ ആര്‍, പത്രം, രണ്ടാം ഭാവം , കിച്ചാമണി എം ബി എ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒരു ആക്ഷന്‍ ഡ്രാമ ചിത്രമായ ഒറ്റക്കൊമ്പനില്‍ ഇരുവരും അഭിനയിക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇതു സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഗരുഡന്‍ ഒരു ക്രെം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായിരിക്കുമെന്നാണ് സൂചന.ചിത്രത്തിന്റ കഥ ജിനേഷ് എം ,ഛായഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ് , സംഗീതം ജെ ജെ ബിജോയ് എന്നിവരും നിര്‍വഹിക്കും .

logo
The Fourth
www.thefourthnews.in