സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണം വേണം,വെറുപ്പ് വിളമ്പുന്നവർ ശിക്ഷിക്കപ്പെടണം; ദ ഫോർത്ത് അഭിമുഖത്തിൽ സുരേഷ് ഗോപി

ചിന്തകളെ നിങ്ങൾക്ക് വിമർശിക്കാം, അതിൽ തെറ്റില്ല; പക്ഷേ അഭിമാനക്ഷതം ഉണ്ടാക്കുന്ന തരത്തിലാകരുത്

സിനിമാ റിവ്യൂകള്‍ വരട്ടെ. നല്ലതെന്ത് മോശമെന്ത് എന്ന് പ്രേക്ഷകര്‍ക്ക് അറിയാം. പക്ഷേ, സമൂഹ മാധ്യമങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണം. ഫേസ്ബുക്ക്, ഫ്രണ്ട്ഷിപ്പ് ബുക്കാവണം, ഒരാള്‍ തന്റെ പേജില്‍ പോസ്റ്റ് ചെയ്യുന്ന അയാളുടെ ചിന്തകളെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം, അതില്‍ തെറ്റില്ല. പക്ഷെ വിമര്‍ശനം അതിരുകടന്നാല്‍, അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന തരത്തില്‍ പുലമ്പിയാല്‍, വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നിലിട്ട് തല്ലുന്ന തരത്തില്‍ അക്രമം നിറഞ്ഞ അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ കൈവിട്ടുപോകും. സാമൂഹ്യ മാധ്യമങ്ങളിലൂടെ അനാവശ്യങ്ങളും പൊള്ളത്തരങ്ങളും വെറുപ്പും വിളമ്പുന്നവര്‍ക്കെതിരെ നടപടി വരണം.' - സുരേഷ് ഗോപി പറയുന്നു . അഭിമുഖത്തിന്റെ പൂര്‍ണരൂപം ദ ഫോര്‍ത്ത് വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും

Related Stories

No stories found.
logo
The Fourth
www.thefourthnews.in