'സൂര്യ 43'; ഔദ്യോഗിക പ്രഖ്യാപനം താരത്തിന്റെ ജന്മദിനത്തിൽ

'സൂര്യ 43'; ഔദ്യോഗിക പ്രഖ്യാപനം താരത്തിന്റെ ജന്മദിനത്തിൽ

സുധ കൊങ്ങരയുടെ സംവിധാനത്തിലാകും സൂര്യയുടെ 43-ാമത് ചിത്രം

സൂര്യയുടെ 43-ാം ചിത്രത്തിന്റെ പ്രഖ്യാപനം താരത്തിന്റെ ജന്മദിനത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. സൂര്യയുടെ ജന്മദിനമായ ജൂലൈ 23നാകും സുധ കൊങ്ങരയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുക. അടുത്ത ചിത്രം സൂര്യയ്ക്കൊപ്പമാണെന്ന് സംവിധായിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൻ വിജയം നേടിയ 'സൂരറെെ പോട്രി'ന് ശേഷം സൂര്യ - സുധ കൊങ്ങര ടീം ഒരുമിക്കുന്ന ചിത്രമാകും ഇത്.

'സൂര്യ 43'; ഔദ്യോഗിക പ്രഖ്യാപനം താരത്തിന്റെ ജന്മദിനത്തിൽ
സിനിമയിൽ സെഞ്ച്വറിക്ക് അരികെ ജി വി പ്രകാശ്; നൂറാമത്തെ ചിത്രം സുധ കൊങ്ങരയ്‌ക്കൊപ്പം

കഴിഞ്ഞദിവസം സംഗീത സംവിധായന്‍ ജി വി പ്രകാശ് കുമാറും ചിത്രത്തെ കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടിരുന്നു. സംഗീതസംവിധാനം നിർവഹിക്കുന്ന നൂറാമത്തെ ചിത്രം സുധ കൊങ്ങരയ്ക്കൊപ്പമാണെന്ന് ജി വി പ്രകാശ് കുമാർ നേരത്തെ അറിയിച്ചിരുന്നു. 'ജിവി 100, ലെറ്റ്സ് ഗോ' എന്ന പുതിയ ട്വീറ്റ് കൂടി വന്നതോടെയാണ് ചിത്രം സൂര്യയുടെ ജന്മദിനത്തിൽ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായത്.

ശിവ സംവിധാനം ചെയ്യുന്ന സൂര്യയുടെ ' കങ്കുവ'യുടെ ട്രെയിലറും ജന്മദിനത്തിൽ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. 'കങ്കുവ', 'സൂര്യ 43' എന്നിവയ്ക്ക് ശേഷം, വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വാടിവാസല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. രാകേഷ് ഓം പ്രകാശിനൊപ്പം ഒരു ബോളിവുഡ് ചിത്രത്തിലും സൂര്യ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in