ടി ജി രവിയുടെ ഇരുനൂറ്റി അൻപതാമത് ചിത്രം
'അവകാശികൾ' തീയേറ്ററുകളിലേക്ക്

ടി ജി രവിയുടെ ഇരുനൂറ്റി അൻപതാമത് ചിത്രം 'അവകാശികൾ' തീയേറ്ററുകളിലേക്ക്

ജയരാജ് വാര്യർ , സോഹൻ സീനു ലാൽ , വിഷ്ണു വിനയ് എന്നിവരും പ്രധാന വേഷങ്ങളിൽ

കേരള ചലച്ചിത്ര അക്കാദമി അംഗം എൻ അരുൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അവകാശികൾ ഓഗസ്റ്റ് പതിനേഴിന് പ്രദർശനത്തിനെത്തും. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ പ്രമേയമാക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നത് മലയാളത്തിൻ്റെ പ്രിയ നടൻ ടി ജി രവിയാണ്.

ടി. ജി രവിയുടെ ഇരുനൂറ്റി അൻപതാമത് സിനിമയെന്ന പ്രത്യേകതയും അവകാശികൾക്കുണ്ട്. ഇന്ത്യൻ സാമൂഹിക സാഹചര്യം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുക എന്നതാണ് സിനിമയുടെ ലക്ഷ്യം.

ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങൾ ഉൾപ്പടെയുള്ള കേരളത്തിലെ വർത്തമാനകാല സങ്കീർണ്ണതകൾ നർമ്മത്തിൽ ചാലിച്ച് സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഐ സ്ട്രീം ഒടിടി പ്ലാറ്റ് ഫോമിലാണ് അവകാശികൾ പ്രദർശനത്തിന് എത്തുക.

ഇർഷാദ്, ബേസിൽ പാമ, ജയരാജ് വാര്യർ , സോഹൻ സീനു ലാൽ, വിഷ്ണു വിനയ് , എം എ നിഷാദ് , അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി നാടക കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റഫീഖ് അഹമ്മദ് , പർവതി ചന്ദ്രൻ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിനീഷ് തമ്പാനാണ്. വിനു പട്ടാട്ട് , ആയില്യൻ കരുണാകരൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in