സ്റ്റുഡിയോകളുമായുള്ള ചർച്ച പരാജയം;
ഹോളിവുഡിലെ അഭിനേതാക്കളുടെ സമരം തുടരും

സ്റ്റുഡിയോകളുമായുള്ള ചർച്ച പരാജയം; ഹോളിവുഡിലെ അഭിനേതാക്കളുടെ സമരം തുടരും

ജൂലൈ 14 നാണ് ഹോളിവുഡിലെ അഭിനേതാക്കളുടെ സമരം ആരംഭിച്ചത്

ഹോളിവുഡിലെ അഭിനേതാക്കളുടെ സമരം തുടരും. സ്റ്റുഡിയോകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. എഴുത്തുകാരുമായി താത്കാലിക കരാറിലെത്തിയത് പിന്നാലെയാണ് സ്റ്റുഡിയോകൾ അഭിനേതാക്കളുമായി ചർച്ച നടത്തിയതെങ്കിലും ധാരണയിലെത്താൻ സാധിച്ചില്ല.

അഭിനേതാക്കളുടെ നിർദേശം അംഗീകരിച്ചാൽ പ്രതിവർഷം 80 കോടി ഡോളർ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ചർച്ച തുടരാകാത്ത സാഹചര്യമാണെന്നും സ്റ്റുഡിയോസ് വ്യക്തമാക്കുന്നു. പ്രതിഫല വർധന, എഐ ടെക്നോളജിയുടെ ഉപയോഗം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജൂലൈ 14 ന് അഭിനേതാക്കൾ സമരം തുടങ്ങിയത്.

സമരത്തിലായിരുന്ന എഴുത്തുകാരുമായി സ്റ്റുഡിയോകൾ സെപ്റ്റംബർ 25 ന് നടത്തിയ ചർച്ചയിൽ താൽകാലിക ധാരണയിലെത്തിയിരുന്നു. പിന്നാലെ അഞ്ച് ദിവസത്തിന് ശേഷം എഴുത്തുകാർ സമരം അവസാനിപ്പിച്ചു. ഇതേ മാതൃകയിൽ അഭിനേതാക്കളുടെ സമരവും അവസാനിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത സാഹചര്യത്തിലാണ് ചർച്ച പരാജയപ്പെട്ടത്.

തിരക്കഥാകൃത്തുകൾ തിരികെ ജോലിയിൽ പ്രവേശിച്ചെങ്കിലും അഭിനേതാക്കളില്ലാത്തതിനാൽ, തിരക്കഥയെഴുതിയ ഷോകളുടെയും സിനിമകളുടെയും നിർമ്മാണം അനിശ്ചിതകാലത്തേക്ക് തടസപ്പെടും

logo
The Fourth
www.thefourthnews.in