ദളപതിക്കൊപ്പം സിനിമ ചെയ്യണം; ആഗ്രഹം തുറന്ന്   പറഞ്ഞ് കാർത്തിക് സുബ്ബരാജ്

ദളപതിക്കൊപ്പം സിനിമ ചെയ്യണം; ആഗ്രഹം തുറന്ന് പറഞ്ഞ് കാർത്തിക് സുബ്ബരാജ്

ജിഗര്‍തണ്ട ഡബിള്‍ എക്‌സിന്‌റെ തിരക്കുകള്‍ കഴിഞ്ഞാല്‍ ദളപതിയെ കണ്ട് കഥ പറയും

ദളപതി വിജയ്ക്കൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ദീപാവലി റിലീസായി ഒരുങ്ങുന്ന കാര്‍ത്തിക്കിന്റെ പുതിയ ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്‌സ് പൂര്‍ത്തിയായാൽ ഉടൻ ദളപതിയെ കണ്ട് കഥ പറയാനിരിക്കുകയാണ് സംവിധായകന്‍.

ദളപതിക്കൊപ്പം സിനിമ ചെയ്യണം; ആഗ്രഹം തുറന്ന്   പറഞ്ഞ് കാർത്തിക് സുബ്ബരാജ്
'ലീഡർ രാമയ്യ' രണ്ട് ഭാഗങ്ങളായി; സിദ്ധരാമയ്യയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നായകൻ വിജയ് സേതുപതി

ദളപതിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും സംവിധാനം ചെയ്യുകയെന്നാണ് ഇതുമായി ബന്ധപ്പെട്ട് സംവിധായകന്റെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു കഥയുമായി കാര്‍ത്തിക് പറഞ്ഞെങ്കിലും വിജയ്ക്ക് ഇഷ്ടമാകാത്തതിനാൽ ആ സിനിമ നടന്നില്ല

ദളപതിക്കൊപ്പം സിനിമ ചെയ്യണം; ആഗ്രഹം തുറന്ന്   പറഞ്ഞ് കാർത്തിക് സുബ്ബരാജ്
പൊട്ടിച്ചിരിപ്പിക്കാന്‍ മൃണാളിനി ടീച്ചറും കള്ളനും; 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' ട്രെയ്‌ലര്‍

ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കാര്‍ത്തിക് ചിത്രം. ഗുണ്ടാ സംഘത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എസ് ജെ സൂര്യ, രാഘവ ലോറന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

2014 ലാണ് ജിഗര്‍തണ്ട റിലീസിനെത്തിയത്. സിദ്ധാര്‍ഥ് , ബോബി സിംഹ, ലക്ഷ്മി, മേനോന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വലിയ ജനശ്രദ്ധ നേടിയ ചിത്രം തെലുങ്ക് ഹിന്ദി, ഭാഷകളിലേക്ക് യഥാക്രമം വരുണ്‍ തേജ് അക്ഷയ് കുമാര്‍ എന്നിവരെ നായകന്‍മാരാക്കി റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in