കാര്‍ തലകീഴായി മറിഞ്ഞു;  'വിടാമുയർച്ചി' ചിത്രീകരണത്തിനിടെ  നടൻ അജിത്തിന് പരുക്ക്

കാര്‍ തലകീഴായി മറിഞ്ഞു; 'വിടാമുയർച്ചി' ചിത്രീകരണത്തിനിടെ നടൻ അജിത്തിന് പരുക്ക്

ചിത്രീകരണത്തിനിടെ പാതയിൽ നിന്നും തെന്നിമാറിയ കാർ തലകീഴായി മറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്

സിനിമാ ഷൂട്ടിങ്ങിനിടെ തമിഴ് സൂപ്പര്‍ താരം അജിത്തിന് പരുക്ക്. പുതിയ ചിത്രം 'വിടാമുയർച്ചി' എന്ന സിനിമയുടെ ചിത്രീകണത്തിനിടെയാണ് അപകടം സംഭവിച്ചത്. അജിത് ഓടിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു. അജിത്തും കൂടെയുണ്ടായിരുന്ന വ്യക്തിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടതായാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ചിത്രീകരണത്തിനിടെ പാതയിൽ നിന്നും തെന്നിമാറിയ കാർ തലകീഴായി മറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

സ്റ്റണ്ട് ഡബിൾ ഉപയോഗിക്കാതെ സാഹസിക സംഘട്ടന രംഗങ്ങൾ സ്വയം ചിത്രീകരിക്കാൻ തയ്യാറായ അജിത്തിന്റെ ആത്മാര്‍ത്ഥതയെ പ്രശംസിച്ച് നിരവധി ആരാധകരും രംഗത്തെത്തി.

കാര്‍ തലകീഴായി മറിഞ്ഞു;  'വിടാമുയർച്ചി' ചിത്രീകരണത്തിനിടെ  നടൻ അജിത്തിന് പരുക്ക്
മൂന്ന് മാസത്തിനുള്ളില്‍ 600 കോടി കടന്നു; നാട്ടിലും മറുനാട്ടിലും ചരിത്രം കുറിച്ച് മലയാള സിനിമ

ഇതാദ്യമായല്ല തമിഴകത്തിന്റെ പ്രിയ നടൻ 'തല' ഡ്യൂപ്പില്ലാതെ സാഹസിക സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത ‘വലിമൈ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബൈക്ക് സ്റ്റണ്ട് രംഗങ്ങൾക്കിടെ താരത്തിന് ഗുരുതരമായ പരുക്കേറ്റിരുന്നു. ചെന്നൈയിലെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിൽ അന്ന് അജിത്തിന്റെ കൈയിലും കാലിലുമാണ് പരുക്കേറ്റത്. ആരംഭം, വേദാളം തുടങ്ങിയ ചിത്രങ്ങളിലും താരം സ്വന്തമായി ബൈക്ക് സ്റ്റൻഡുകൾ ചെയ്തിട്ടുണ്ട്.

തമിഴ് നടനും സംവിധായകനുമായ മഗിഴ് തിരുമേനി സംവിധാനം ചെയുന്ന ആക്‌ഷൻ ത്രില്ലറാണ് വിടാമുയർച്ചി. തൃഷയാണ് ചിത്രത്തിലെ നായിക.

logo
The Fourth
www.thefourthnews.in