തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയിൽ

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയിൽ

പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര ആണ് മരിച്ചത്, 16 വയസ്സായിരുന്നു

പ്രശസ്ത തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ ചെന്നൈയിലെ തേനാംപേട്ടിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ മൂന്ന് മണിയോടുകൂടിയാണ് വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാനസിക സമ്മർദ്ദം മൂലമാകാം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. വിഷാദരോഗത്തിന്‌ കുട്ടി ചികിത്സയിൽ ആയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ, മീരയെ കൂടാതെ മറ്റൊരു മകൾ കൂടി വിജയ്ക്കുണ്ട്.

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയിൽ
ബയോപിക്കുകളുടെ രാജാവ്; കളക്ഷനില്‍ റെക്കോര്‍ഡിട്ട് 'ഓപ്പണ്‍ഹൈമര്‍'

വിജയ് ആന്റണി തന്റെ പുതിയ പ്രോജക്ടുകളുടെ തിരക്കിലാണ്. അദ്ദേഹഹത്തിന്റെ ചിത്രമായ 'രത്തം' റിലീസിനായി ഒരുങ്ങുകയാണ്. അടുത്തിടെ ചെന്നൈയിൽ നടത്തിയ സംഗീതനിശയും വൻ ഹിറ്റായിരുന്നു.

logo
The Fourth
www.thefourthnews.in