യോഗി ബാബു 
മലയാളത്തിലേക്ക്; ആദ്യ ചിത്രം പൃഥ്വിരാജിനൊപ്പം

യോഗി ബാബു മലയാളത്തിലേക്ക്; ആദ്യ ചിത്രം പൃഥ്വിരാജിനൊപ്പം

ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്
Updated on
1 min read

തമിഴിൽ സമീപകാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട അഭിനേതാവ്, യോഗി ബാബു മലയാളത്തിലേക്ക്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലൂടെയാണ് യോഗി ബാബു മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലൻ വേഷത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം

നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായി തിളങ്ങിയ യോഗി ബാബു, മണ്ടേല എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച താരമാണ്. മുഴുനീള കോമഡി സിനിമയായ ഗുരുവായൂരമ്പല നടയിലും യോഗി ബാബു ഹാസ്യ താരമായി എത്താനാണ് സാധ്യത. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല

കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കോമഡി - എന്റർടെയ്നർ ജോണറിലുള്ളതാണ്.  2022ലാണ് ചിത്രത്തിന്‍റെ കഥ കേൾക്കുന്നതെന്നും ഓർക്കുമ്പോഴെല്ലാം ചിരി വരുന്ന കഥയാണിതെന്നുമായിരുന്നു ടൈറ്റിൽ പ്രഖ്യാപനത്തിനിടെ പൃഥ്വിരാജ് പറഞ്ഞത്.

logo
The Fourth
www.thefourthnews.in