തമിഴ് സിനിമാ താരം ആര്‍ എസ് ശിവാജി അന്തരിച്ചു

തമിഴ് സിനിമാ താരം ആര്‍ എസ് ശിവാജി അന്തരിച്ചു

അപൂര്‍വ്വ സഹോദരങ്ങള്‍, മൈക്കല്‍ മദന കാമ രാജന്‍, അന്‍പേ ശിവം, ഉന്നെപോല്‍ ഒരുവന്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

തമിഴ് സിനിമാ താരം ആര്‍ എസ് ശിവാജി അന്തരിച്ചു. 66 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ അന്ത്യം. പ്രശസ്ത തമിഴ് സിനിമാ താരവും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരന്‍ കൂടിയാണ് അദ്ദേഹം.

1980കളിലും 1990കളിലും കമല്‍ഹാസന്‍ ചിത്രങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ആര്‍ എസ് ശിവാജി. അപൂര്‍വ്വ സഹോദരങ്ങള്‍, മൈക്കല്‍ മദന കാമ രാജന്‍, അന്‍പേ ശിവം, ഉന്നെപോല്‍ ഒരുവന്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

നടന്‍ എന്നതിന് പുറമെ, അസിസ്റ്റന്റ് ഡയറക്ടറായും സൗണ്ട് എന്‍ജിനീയറായും സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗി ബാബു നായകനായി അടുത്തിടെ പുറത്തിറങ്ങിയ 'ലക്കി മാന്‍' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഹരീഷ് കല്യാണിന്റെ 'ധാരാള പ്രഭു', സൂര്യ അഭിനയിച്ച സൂരറൈ പോട്ര്, നയൻതാര നായികയായി എത്തിയ കോലമാവ് കോകില എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. സായ് പല്ലവിയുടെ പിതാവിൻ്റെ വേഷത്തിൽ 'ഗാര്‍ഗി'യിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

ആര്‍ എസ് ശിവാജിയുടെ മരണത്തില്‍ സിനിമ മേഖലയിലെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

logo
The Fourth
www.thefourthnews.in