ക്രഷിന്റെ പേര് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ

ക്രഷിന്റെ പേര് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ

ബോളിവുഡ് താരം സാറാ അലി ഖാനും ഗില്ലും ഡേറ്റിങിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള പ്രണയ ബന്ധങ്ങള്‍ പുതിയതല്ല. ഇപ്പോൾ മറ്റൊരു യുവ ഇന്ത്യ ക്രിക്കറ്റ് താരം കൂടി ഒരു നടിയോടുള്ള ക്രഷ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ഓപ്പണർ ശുഭ്മാൻ ഗില്ലാണ് തെന്നിന്ത്യൻ സിനിമാ താരം രശ്മിക മന്ദാനയോടുള്ള തൻ്റെ ക്രഷ് തുറന്നു പറഞ്ഞിരിക്കുന്നത്. ബോളിവുഡ് താരം സാറാ അലി ഖാനും ഗില്ലും ഡേറ്റിങിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ താരത്തിൻ്റെ പുതിയ വെളിപ്പെടുത്തൽ സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

രശ്മിക മന്ദാന
രശ്മിക മന്ദാന

പുഷ്പ സിനിമയിലെ താരമായ രശ്മിക മന്ദാനയോട് തനിക്ക് ക്രഷ് ഉണ്ടെന്ന് ഒരു അഭിമുഖത്തിനിടെയാണ് ഗിൽ വെളിപ്പെടുത്തിയത്. എന്നാല്‍ പ്രസ്താവനയോട് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല. തെലുങ്കിലെ സൂപ്പർതാരമായ നടിയുടെ പ്രതികരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. നിരവധി ആരാധകരുള്ളതിനാല്‍ ഇന്ത്യയുടെ ‘ദേശീയ ക്രഷ് ’ എന്നാണ് രശ്മികയെ വിശേഷിപ്പിക്കാറുള്ളത്.

ചില റെസ്റ്ററൻ്റുകളിൽ ഇരുവരെയും ഒരുമിച്ച് കണ്ടതിന് ശേഷമാണ് ഗില്ലും സാറാ അലി ഖാനും ഡേറ്റിങിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ അവയൊക്കെ തള്ളിക്കൊണ്ട് തങ്ങൾ സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. സച്ചിൻ തെണ്ടുല്‍ക്കറിൻ്റെ മകൾ സാറാ സച്ചിനുമായും ഗിൽ ഡേറ്റിങിലാണെന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു.ഏതായാലും ഗില്ലിൻ്റെ തുറന്നുപറച്ചിലോടെ ഈ കിംവദന്തികൾക്ക് അവസാനമായിരിക്കുന്നു.

2016 ൽ അഭിനയ രംഗത്തേക്കെത്തിയ രശ്മിക ടോളിവുഡിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് വളരെ വേഗം നിരവധി ആരാധകരെ സൃഷ്ടിച്ചു. 2021 ൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് ആണ് രശ്മിക നായികയായി അവസാനം പുറത്തിറങ്ങിയ ചിത്രം.

logo
The Fourth
www.thefourthnews.in