ആര്‍ആര്‍ആറിന് അമേരിക്കയിലും ഗംഭീര വരവേൽപ്പ്; നന്ദി പറഞ്ഞ് രാം ചരൺ

ആര്‍ആര്‍ആറിന് അമേരിക്കയിലും ഗംഭീര വരവേൽപ്പ്; നന്ദി പറഞ്ഞ് രാം ചരൺ

ലോസ് ഏഞ്ചൽസിലെ ദ എയ്സ് ഹോട്ടലിൽ പ്രദർശിപ്പിച്ച ചിത്രം നിറഞ്ഞ കൈയടിയോടെ ആരാധകർ ഏറ്റെടുത്തു

തെലുങ്ക് ചിത്രം ആര്‍ആര്‍ആറിന് വമ്പന്‍ വരവേല്‍പ്പ് നല്‍കി അമേരിക്കയിലെ സിനിമാ പ്രേമികള്‍. ഓസ്കർ അവാർഡിന് മുന്നോടിയായുള്ള ചിത്രത്തിന്റെ പ്രദർശനത്തിന്ക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ലോസ് ഏഞ്ചൽസിലെ ദ എയ്സ് ഹോട്ടലിൽ പ്രദർശിപ്പിച്ച ചിത്രം നിറഞ്ഞ കൈയടിയോടെ ആരാധകർ ഏറ്റെടുത്തു. തിയേറ്ററിൽ നിന്ന് ആരാധകർക്ക് ഒപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച രാം ചരൺ, ചിത്രത്തിന് അവിടെയുള്ള പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കുറിച്ചു.

''എയ്‌സ് ഹോട്ടലിൽ നടന്ന #RRR-ന്റെ പ്രദർശനത്തിന് എത്രമാത്രം സന്തോഷകരമായ പ്രതികരണം! നിങ്ങളിൽ നിന്നെല്ലാം നിറഞ്ഞ കൈയടി ഏറ്റുവാങ്ങിയത് എന്നും ഞാൻ ഓർക്കും. എല്ലാവർക്കും വളരെയധികം നന്ദി''-രാം ചരൺ കുറിച്ചു. എം എം കീരവാണി ഉൾപ്പെടെ ആർആർആറിന്റെ മുഴുവൻ ടീമും യ്സ് ഹോട്ടലിൽ ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിൽ പങ്കെടുത്ത് സദസിനെ അഭിസംബോധന ചെയ്തു.

ചിത്രത്തിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനല്‍ സ്കോര്‍ ഓസ്ക്കര്‍ നോമിനേഷനിലെത്തിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അമേരിക്കയിലെത്തിയിട്ടുണ്ട്. അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പ് സിനിമക്ക് വലിയ പ്രചാരണം നല്‍കുകയാണ് ലക്ഷ്യം.  ഓസ്കർ വേദിയിൽ നാട്ടു നാട്ടുവിന്റെ പ്രത്യേക അവതരണവുമുണ്ടാകും. ആർ ആർ ആർ ഓസ്കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഗ്ലോൾഡൻ ഗ്ലോബ്, ഹോളിവുഡ് ക്രിട്ടിക്സ് തുടങ്ങിയ അന്താരാഷ്ട്ര പുരസ്കാര നേട്ടങ്ങൾ ഓസ്കറിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് ആരാധകരുടെയും നിരൂപകരുടെയും വിലയിരുത്തൽ. ഈ മാസം 13 നാണ് ഓസ്കർ പുരസ്കാര പ്രഖ്യാപനം.

ഓസ്‌കാറിൽ നാമനിര്‍ദേശം ലഭിക്കുന്നതിന് മുന്‍പ് തന്നെ ആഗോള തലത്തില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഈ ജനുവരിയിലാണ് മികച്ച ഒറിജിനൽ ഗാനം വിഭാഗത്തിൽ നാട്ടു നാട്ടു ഗോൾഡൻ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷം, ക്രിട്ടിക്സ് ചോയ്സ് അവാർഡും ചിത്രം സ്വന്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in