വിഷുവിന് തീയേറ്ററുകളില്‍ 'അടി' തുടങ്ങും

വിഷുവിന് തീയേറ്ററുകളില്‍ 'അടി' തുടങ്ങും

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ നാലാം ചിത്രമാണ് അടി

അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'അടി'യുടെ റിലീസ് ഡേറ്റുമായി ടീസര്‍ പുറത്തിറങ്ങി. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അടി വിഷുവിന് തീയേറ്ററുകളിലെത്തും. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രമാണ് അടി. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ നാലാം ചിത്രമാണ് അടി.

ലില്ലി, അന്വേഷണം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് പ്രശോഭ്. ഏപ്രില്‍ 14 ന് എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് തീയതി അറിയിച്ചത്. ഇഷ്‌കിന്റെ തിരക്കഥാകൃത്തായ രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവന്‍, ബീറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം.

2021ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ അടിയുടെ പോസ്റ്ററുകളും മറ്റും മുന്‍പേ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആലുവയിലും പരിസര പ്രദേശങ്ങളിലുമായി 50 ദിവസം കൊണ്ടാണ് അടിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

logo
The Fourth
www.thefourthnews.in