രാഷ്ട്രീയപ്രവേശനം: തമിഴ്നാട്ടിൽ പദയാത്രയ്ക്ക് വിജയ്, ലിയോ റിലീസിന് മുൻപെന്ന് സൂചന

രാഷ്ട്രീയപ്രവേശനം: തമിഴ്നാട്ടിൽ പദയാത്രയ്ക്ക് വിജയ്, ലിയോ റിലീസിന് മുൻപെന്ന് സൂചന

തമിഴ്നാട്ടിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും എത്തി സംസാരിക്കും

രാഷ്ട്രീയപ്രവേശന ചർച്ചകൾ സജീവമായിരിക്കെ ദളപതി വിജയ് പദയാത്രയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ റിലീസിന് മുൻപ് തന്നെ പദയാത്രയുണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പൊതുയോഗം വിളിച്ച് സംസാരിക്കുമെന്നാണ് സൂചന

ഇന്നലെ വിജയ് യും ഫാൻസ് അസോസിയേഷൻ ഭാരവാഹികളും തമ്മിൽ പനയൂരിലെ ഫാം ഹൗസില്‍ നടന്ന കൂടിയാഴ്ചയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നതായാണ് സൂചന. വിജയ് മക്കൾ ഇയക്കം കൂട്ടായ്മയുടെ നേതൃത്വത്തിൽ പദയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിച്ചേക്കും. രാഷ്ട്രീയ പ്രവേശന ചർച്ചകൾ തുടങ്ങിയ ശേഷം കഴിഞ്ഞ ആറുമാസത്തിനിടെ നാലുതവണയാണ് വിജയ് , ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ ദിവസം ലിയോയുടെ ചിത്രീകരണം പൂർത്തിയാക്കിയ വിജയ് യുടെ ഡബ്ബിഗും തുടങ്ങിയിട്ടുണ്ട്. ഇതിന് ശേഷം വെങ്കട് പ്രഭു ചിത്രത്തിനായി നേരത്തെ തന്നെ ധാരണയായിട്ടുള്ളതിനാൽ അത് പൂർത്തിയാക്കും. ഒക്ടോബർ 19 നാണ് ലിയോ തീയേറ്ററുകളിലെത്തുക, അതിന് മുൻപ് തന്നെ വെങ്കട് പ്രഭു ചിത്രവും പൂർത്തിയാക്കി പദയാത്രയിലേക്ക് കടക്കുമെന്നാണ് സൂചന . ഔദ്യോഗിക പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. എന്നാൽ വിജയ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല

logo
The Fourth
www.thefourthnews.in