തങ്കം ഒടിടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു

തങ്കം ഒടിടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു

ശ്യാം പുഷ്‌കരന്റ രചനയില്‍ സഹീജ് അരാഫത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്

തിയേറ്ററില്‍ വിജയം നേടിയ വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍ ചിത്രം തങ്കം ഉടന്‍ ഒടിടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ ആമസോണ്‍ പ്രൈമിലാണ് ചിത്രമെത്തുക. ഫെബ്രുവരി 20 മുതല്‍ സ്ട്രീമിങ് ആരംഭിക്കും . ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയ തങ്കം സംവിധാന രീതിയിലും അവതരണത്തിലും നിരൂപക പ്രശംസ നേടിയിരുന്നു.

ശ്യാം പുഷ്‌കരന്റെ രചനയില്‍ സഹീജ് അരാഫത്ത് സംവിധാനെ ചെയ്ത ചിത്രം ജനുവരി 26നാണ് തിയറ്ററുകളില്‍ എത്തിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയ്ക്ക് തിയേറ്ററില്‍ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഫഹദ് ഫാസില്‍ നായകനായ 'ജോജി'ക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കിയ ചിത്രമാണ് തങ്കം.

മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണിയുടെ ആദ്യ മലയാളം സിനിമയും കൂടെയാണ് തങ്കം. തീവണ്ടി, കല്‍ക്കി, ഒറ്റ് തുടങ്ങിയ ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്ന ഗൗതം ശങ്കറാണ് തങ്കത്തിന്റെയും സംവിധായകന്‍.

logo
The Fourth
www.thefourthnews.in