'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍

'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍

ചിത്രത്തിനായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്

വിന്‍സി അലോഷ്യസിനെ നായികയാക്കി ഷെയ്സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ബോളിവുഡ് സിനിമ 'ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്' ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍. വിവിധ രാജ്യങ്ങളില്‍ നടന്ന ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ ചിത്രമാണിത്.

ചിത്രത്തിനായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്. ഇത് സംബന്ധിച്ച വിവരം ഓസ്‌കര്‍ സമിതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ആകെ 94 ഗാനങ്ങളാണ് ഇപ്പോള്‍ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 'ഏക് സപ്നാ മേരാ സുഹാന', 'ജല്‍താ ഹേ സൂരജ്', മധ്യപ്രദേശിലെ ഗോത്രവര്‍ഗവിഭാഗത്തിന്റെ തനിമയില്‍ തയാറാക്കിയ പാട്ടുകളാണ് 'ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസി'ല്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

logo
The Fourth
www.thefourthnews.in