വംശീതയെ ചെറുത്തു;  സഹനടനുള്ള ഓസ്കാർ നേടിയ ആദ്യ കറുത്ത വംശജൻ ലൂയിസ് ഗോസ്സെറ്റ് അന്തരിച്ചു

വംശീതയെ ചെറുത്തു; സഹനടനുള്ള ഓസ്കാർ നേടിയ ആദ്യ കറുത്ത വംശജൻ ലൂയിസ് ഗോസ്സെറ്റ് അന്തരിച്ചു

'അന്‍ ഓഫീസര്‍ ആന്‍ഡ് എ ജെന്റില്‍ മാന്‍' എന്ന സിനിമയിലെ അഭിനയത്തിനാണ് ലൂയിസിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുന്നത്.

സഹ നടനുള്ള ഓസ്‌കാര്‍ നേടിയ ആദ്യ കറുത്ത വംശജനായ ലൂയിസ് ഗോസ്സെറ്റ് ജൂനിയര്‍ അന്തരിച്ചു. 87 വയസായിരുന്നു. 'അന്‍ ഓഫീസര്‍ ആന്‍ഡ് എ ജെന്റില്‍ മാന്‍' എന്ന സിനിമയിലെ അഭിനയത്തിനാണ് ലൂയിസിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുന്നത്. സെമിനല്‍ ടിവി മിനി സീരിസായ റൂട്ട്‌സിലെ അഭിനയത്തിന് എമ്മി അവാര്‍ഡും ലൂയിസ് നേടിയിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയില്‍ ഇന്ന് രാവിലെയാണ് ലൂയിസ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധു വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു. മരണകാരണം വ്യക്തമല്ല. തന്റെ ആദ്യകാല സിനിമാ ജീവിതത്തെ ഒരു വിപരീത സിന്‍ഡ്രെല്ല കഥയായാണ് ലൂയിസ് കണക്കാക്കിയത്.

തന്റെ സ്‌കൂളായ ബ്രുക്ലിന്‍ ഹൈസ്‌കൂള്‍ നിര്‍മിച്ച 'യു കാന്‍ഡ് ടേക് ഇറ്റ് വിത്ത് യു' എന്ന ചിത്രത്തിലാണ് ലൂയിസ് ആദ്യമായി അഭിനയിക്കുന്നത്. പരുക്കേറ്റ് ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ നിന്നു മാറി നില്‍ക്കുന്ന സമയത്തായിരുന്നു ലൂയിസിനെ തേടി ഈ ഭാഗ്യമെത്തിച്ചേരുന്നത്. തുടര്‍ന്ന് തന്റെ ഇംഗ്ലീഷ് അധ്യാപകന്റെ നിര്‍ബന്ധപ്രകാരം മാന്‍ഹട്ടനില്‍ പോയി പ്രശസ്തമായ അമേരിക്കന്‍ നാടകമായ 'ടേക്ക് എ ജയന്റ് സ്റ്റെപ്പി'ല്‍ ഭാഗമാകാനുള്ള ശ്രമവും ലൂയിസ് നടത്തി. തന്റെ 16ാം വയസില്‍ അദ്ദേഹം അതിന്റെ ഭാഗമാകുകയും ചെയ്തു.

നെല്‍സണ്‍ മണ്ടേലയോടൊപ്പം നടന്ന, വംശീയതയെ അന്തസോടെയും നര്‍മത്തോടെയും നേരിട്ട അഭിനേതാവാണ് ലൂയിസ്. 1977ല്‍, അടിമത്വത്തിന്റെ ക്രൂരതകള്‍ തുറന്നുകാട്ടുന്ന ടിവി സീരീസായ റൂട്ട്‌സിലെ ഫിഡ്ഡ്‌ലറായാണ് അദ്ദേഹം മിനിസ്‌ക്രീനില്‍ അരങ്ങ് കുറിക്കുന്നത്. 1983ല്‍ സഹനടനുള്ള ഓസ്‌കാര്‍ നോമിനേഷനില്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ കറുത്ത വംശജനായിരുന്നു ലൂയിസ്. 'അന്‍ ഓഫീസര്‍ ആന്‍ഡ് എ ജന്റില്‍മാന്‍' എന്ന ചിത്രത്തിലെ മറൈന്‍ ഡ്രില്‍ ഇന്‍സ്ട്രക്ടറുടെ വേഷത്തിലൂടെ സഹ നടനുള്ള ഓസ്‌കാര്‍ ലൂയിസ് നേടിയെടുത്തു. ഇതേ ചിത്രത്തിന് ഗോള്‍ഡന്‍ ഗ്ലോബും സ്വന്തമാക്കി.

വംശീതയെ ചെറുത്തു;  സഹനടനുള്ള ഓസ്കാർ നേടിയ ആദ്യ കറുത്ത വംശജൻ ലൂയിസ് ഗോസ്സെറ്റ് അന്തരിച്ചു
'ആടുജീവിതം' വ്യാജ പതിപ്പിനെതിരെ പരാതിയുമായി ബ്ലെസി; ഒരാള്‍ കസ്റ്റഡിയില്‍

മറ്റെന്തിനേക്കാളും ഒരു കറുത്ത വംശജനായ നടന്‍ എന്ന എന്റെ സ്ഥാനത്തിനുള്ള അംഗീകാരമാണ് ഓസ്‌കാറെന്ന് 2010ല്‍ പുറത്തിറക്കിയ തന്റെ ഓര്‍മക്കുറിപ്പില്‍ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സിനിമയുടെ അതേ പേര് തന്നെയാണ് ലൂയിസ് ഓര്‍മക്കുറിപ്പിനും നല്‍കിയത്. എനിമി മൈന്‍, സാദത്ത്, അയേണ്‍ ഈഗിള്‍ എന്നീ നല്ല സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള കഴിവ് തനിക്ക് ഓസ്‌കാര്‍ നല്‍കിയിട്ടുണ്ടെന്ന് ലൂയിസ് പറഞ്ഞിട്ടുണ്ട്.

ബാസ്‌ക്കറ്റ് ബോളിന്റെയും നാടകത്തിന്റെയും സ്‌കോളര്‍ഷിപ്പുകള്‍ വഴി ലൂയീസ് ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ ചേര്‍ന്നു. അദ്ദേഹം പിന്നീട് ഡാവിഡ് സുസ്സ്‌കിന്‍ഡ്, എഡ് സുള്ളിവന്‍, റെഡ് ബട്ടണ്‍സ്, മെര്‍വ് ഗ്രിഫ്ഫിന്‍, ജാക്ക് പാര്‍, സ്റ്റീവ് എല്ലന്‍ തുടങ്ങിയവര്‍ ആതിഥേയത്വം വഹിച്ച ടിവി പരിപാടികളിലും പങ്കെടുത്തു.

സിഡ്‌നി പോയിറ്റിയര്‍, റുബി ഡീ, ഡയാന സാന്‍ഡ്‌സ് എന്നിവരോടൊപ്പം അഭിനയിച്ച് ബ്രോഡ്‍വേ പ്രൊഡക്ഷനില്‍ 1959ല്‍ പുറത്തിറങ്ങിയ നാടകമായ എ റൈസിന്‍ ഇന്‍ ദ സണ്ണിലെ അഭിനയത്തിന് നിരൂപക പ്രശംസയും നേടി. ഇതേ നാടകത്തിന്റെ സിനിമാവിഷ്‌കാരത്തിലൂടെയാണ് ലൂയിസ് ആദ്യമായി ഹോളിവുഡിലെത്തുന്നത്. 1961ലെ സിനിമയുടെ ചിത്രീകരണ വേളയില്‍ കയ്പ്പേറിയ അനുഭവങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

മെല്‍വിന്‍ ഡൗഗ്ലസ്, അന്ന ബാക്‌സറ്റര്‍, പാട്രിക് ഒ നീല്‍ എന്നിവര്‍ അഭിനയിച്ച എന്‍ബിസി നിര്‍മിതമായ ആദ്യ ടിവി സിനിമയായ കംപാനിയന്‍സ് ഇന്‍ നൈറ്റ്‌മെയറില്‍ അഭിനയിക്കാന്‍ 1968ല്‍ അദ്ദേഹം വീണ്ടും ഹോളിവുഡിലെത്തി. എന്നാല്‍ അത്തവണയും കയ്‌പ്പേറിയ അനുഭവം ലൂയിസിനുണ്ടായി. കാറില്‍ പോകുമ്പോള്‍ അദ്ദേഹത്തെ ഉദ്യോഗസ്ഥന്മാര്‍ തടഞ്ഞുവച്ചു. അന്ന് രാത്രി ഭക്ഷണത്തിനുശേഷം പുറത്ത് നടക്കാനിറങ്ങിയ അദ്ദേഹത്തെ പോലീസും ബേവേര്‍ലി താഴ്‌വരയിലൂടെ ഒമ്പത് മണിക്ക് ശേഷം നടക്കാന്‍ പാടില്ലെന്ന് പറഞ്ഞ് തടഞ്ഞുവച്ചിരുന്നു.

വംശീതയെ ചെറുത്തു;  സഹനടനുള്ള ഓസ്കാർ നേടിയ ആദ്യ കറുത്ത വംശജൻ ലൂയിസ് ഗോസ്സെറ്റ് അന്തരിച്ചു
'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ'...സുകുമാരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ആടുജീവിതത്തിന്റെ വിജയത്തിന് നന്ദിയുമായി മല്ലിക

1990കളുടെ അവസാനത്തില്‍ റോള്‍ഡ് റോയ്‌സ് കോര്‍ണിഷ് രണ്ട് ഡ്രൈവ് ചെയ്യുന്നതിനിടെ പസഫിക് കോസ്റ്റ് ഹൈവേയില്‍ വച്ച് അദ്ദേഹത്തെ പോലീസ് വലിച്ചിഴച്ചു. ഇത്തരം അനുഭവങ്ങളില്‍ തോറ്റുപോകാത്ത ലൂയിസ് വംശീയത ഇല്ലാത്ത ലോകം സൃഷ്ടിക്കാന്‍ എറാസിസം ഫൗണ്ടേഷനും സ്ഥാപിച്ചു.

ബൊണാന്‍സ, റോക്ക്‌ഫോര്‍ഡ് ഫയല്‍സ്, ദ മോഡ് സ്‌ക്വാഡ്, എംസിക്ലൗഡ് തുടങ്ങിയ പരിപാടികളിലും ലൂയിസ് അതിഥി വേഷം കൈകാര്യം ചെയ്തു. ദി സ്റ്റോറി ഓഫ് സാച്ചല്‍ പെയ്ജ്, ബാക്ക്‌സ്റ്റെയര്‍ അറ്റ് വൈറ്റ് ഹൗസ്, ദി ജോസഫൈന്‍ ബേക്കര്‍ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളുടെ ഭാഗവുമായിരുന്നു ലൂയിസ്.

1936 മെയ് 27ന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലെ കോണി ഐലന്‍ഡ് സെഷനില്‍ ഒരു ചുമട്ടുത്തൊഴിലാളിയായ ലൂയി സീനിയറിന്റെയും നഴ്‌സായ ഹെല്ലന്റെയും മകനായാണ് ലൂയിസ് ജനിച്ചത്. ഓസ്‌കാര്‍ പുരസ്‌കാരത്തിന് ശേഷം വര്‍ഷങ്ങളോളം മദ്യത്തിനും കൊക്കെയ്‌നിനും അടിമയായിരുന്നു ലൂയിസ്. പുനരധിവാസത്തിന് പോകുകയും അവിടെ വച്ച് ടോക്‌സിക് മോള്‍ഡ് സിന്‍ഡ്രോം ലൂയിസിനുണ്ടെന്ന് കണ്ടെത്തുകയുമുണ്ടായി. 2010ല്‍ തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സറുണ്ടെന്ന് ലൂയിസ് അറിയിച്ചിരുന്നു, 2020ല്‍ കോവിഡ് ബാധിച്ചും ആശുപത്രിയിലായിരുന്നു.

നിര്‍മാതാവും സംവിധായകനുമായ സതി, മോശം സാഹചര്യങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ പരിപാടിയില്‍ നിന്ന് കണ്ട് ദത്തെടുത്ത് വളര്‍ത്തി ഇപ്പോള്‍ ഷെഫായിജോലി ചെയ്യുന്ന ഷാരോണുമാണ് മക്കള്‍.

logo
The Fourth
www.thefourthnews.in