ബാലുവും നീലുവും പുതിയ റോളില്‍; ഇതുവരെ വിരസത തോന്നിയിട്ടില്ലെന്ന് ബിജു സോപാനവും നിഷ സാരംഗും

തൊഴില്‍ ചെയ്യാനും ശമ്പളം വാങ്ങാനും പറ്റാത്ത സാഹചര്യത്തില്‍ എത്തുമ്പോഴാണ് പ്രതികരിക്കേണ്ടി വരുന്നത്

'ഷൂട്ടിങ്ങ് ലൊക്കേഷനിൽ വിരസത തോന്നിയാലും ജോലി നിർത്തിപ്പോകില്ല. കുറച്ചൊക്കെ സഹിച്ചാണെങ്കിലും പിടിച്ചുനിൽക്കും. പക്ഷെ ഉപ്പും മുളകും സെറ്റില്‍ ഇതുവരെ വിരസത തോന്നിയിട്ടില്ല. തൊഴില്‍ ചെയ്യാനും ശമ്പളം വാങ്ങാനും സമ്മതിക്കാത്ത സാഹചര്യത്തില്‍ എത്തുമ്പോഴാണ് പ്രതികരിക്കേണ്ടി വരുന്നത്. രണ്ടു പേരും സിനിമാ ഷൂട്ടുകളിൽ തിരക്കിലായതിനാലാണ് കുറച്ചുനാൾ ഉപ്പും മുളകിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. ഉപ്പും മുളകും ഞങ്ങളെ വേണ്ടെന്ന് വയ്ക്കും വരെ ഞങ്ങൾ ഇവിടെത്തന്നെ ഉണ്ടാകും.'- നിഷ സാരം​ഗ്

'സൗഹൃദത്തിന്റെ പുറത്ത് ഞാൻ പറയുന്ന പല കാര്യങ്ങളും നിഷയെ ബുദ്ധിമുട്ടിക്കുന്നതായി തോന്നിയിട്ടുണ്ട്. വഴക്കിട്ടും സ്നേഹിച്ചും കാലങ്ങളായി കൂടെ നടക്കുന്ന എന്റെ സുഹൃത്ത് എന്നതിനപ്പുറം ഞങ്ങൾ തമ്മിൽ ആൺ-പെൺ വേർതിരിവ് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. അന്ന് നിഷയുടെ ഭാ​ഗമായിരുന്നു ശരി, അതുകൊണ്ടുതന്നെ ആ സംഭവത്തില്‍ നിഷയോടൊപ്പം നിന്നു.'- ബിജു സോപാനം

തൊഴില്‍ ചെയ്യാനും ശമ്പളം വാങ്ങാനും സമ്മതിക്കാത്ത സാഹചര്യത്തില്‍ എത്തുമ്പോഴാണ് പ്രതികരിക്കേണ്ടി വരുന്നത്.

നിഷ സാരം​ഗ്

'8 വർഷം കൊണ്ട് ഉപ്പും മുളകിലൂടെ ഇവർ സമ്പാദിച്ച പ്രേക്ഷകസ്വീകാര്യതയാണ് ലെയ്ക്ക എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പ്രയോജനപ്പെടുത്തിയത്. മുഴുനീള വേഷമെന്ന് പറഞ്ഞപ്പോൾ ആദ്യം എതിർത്തിരുന്നു. ഞാൻ നായകനായാൽ തീയേറ്റർ ലാഭം പ്രതീക്ഷിക്കാൻ പറ്റുമോ, ചെറിയ വല്ല റോളും ചെയ്താൽ പോരെ എന്നായിരുന്നു ബിജു ചോദിച്ചത്.'- ആഷാദ് ശിവരാമൻ

ദ ഫോര്‍ത്ത് അഭിമുഖത്തില്‍ ബിജു സോപാനം, നിഷ സാരംഗ്, ലെയ്ക്ക സിനിമയുടെ സംവിധായകന്‍ ആഷാദ് ശിവരാമന്‍. അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in