ടൂറിസം വാരാഘോഷത്തിൽ ഇന്ന് ദ ഫോർത്ത് ഓണം ബീറ്റ്‌സ്

ടൂറിസം വാരാഘോഷത്തിൽ ഇന്ന് ദ ഫോർത്ത് ഓണം ബീറ്റ്‌സ്

സൂരജ് സന്തോഷും ലക്ഷ്മി ജയനും നയിക്കുന്ന സംഗീത വിരുന്ന് വൈകിട്ട് 7 മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ

കേരള സർക്കാരിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ദ ഫോർത്ത് സംഘടിപ്പിക്കുന്ന ഓണം ബീറ്റ്‌സ് ഇന്ന് വൈകിട്ട് 7 മണി മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയിൽ വി കെ പ്രശാന്ത് എംഎൽഎ, ഐ ബി സതീഷ് എംഎൽഎ എന്നിവർ അതിഥികൾ ആവും.

ഗായകനും സംഗീത സംവിധായകനുമായ സൂരജ് സന്തോഷ് നയിക്കുന്ന സംഗീത വിരുന്നും യുവ ഗായിക ലക്ഷ്മി ജയന്റെ സംഗീത സദസുമാണ് ഓണം ബീറ്റ്സിലെ പ്രധാന ഇനങ്ങൾ. സെവൻ നൈറ്റ്സ് ആണ് പരിപാടി സംവിധാനം ചെയ്യുന്നത്. പ്രവേശനം സൗജന്യം.

2022 ഓഗസ്റ്റ് 15ന് ഡിജിറ്റൽ മാധ്യമമായി പ്രവർത്തനം തുടങ്ങിയ ദ ഫോർത്ത് നവംബറിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ന്യൂസ് ചാനലായി മാറുകയാണ്. ആദ്യമായാണ് വിനോദ സഞ്ചാര വികസന വകുപ്പിന്റെ ടൂറിസം വാരാഘോഷവുമായി ദ ഫോർത്ത് സഹകരിക്കുന്നത്.

logo
The Fourth
www.thefourthnews.in