നീതി നിഷേധത്തിന്റെ പടവുകൾ താണ്ടി,
'ഭാവന'കൾക്കപ്പുറമീ തിരിച്ചുവരവ്

നീതി നിഷേധത്തിന്റെ പടവുകൾ താണ്ടി, 'ഭാവന'കൾക്കപ്പുറമീ തിരിച്ചുവരവ്

ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്ന് തീയേറ്ററുകളിലെത്തി

മലയാളികളുടെ പ്രിയങ്കരി, ചിരിച്ചും കൂട്ടുകൂടിയും പാറി പറന്ന് വളരെ വേഗത്തില്‍ സഹതാരങ്ങള്‍ക്കിടയിൽ സൗഹൃദമുണ്ടാക്കിയ , പ്രേക്ഷക മനസിൽ ഇടം നേടിയ , കണ്ണില്‍ തിളക്കുമുള്ള പെണ്‍കുട്ടി . ഒരു കാലം വരെ ഭാവനയെ മലയാളി പ്രേക്ഷകര്‍ കണ്ടത് അങ്ങനെയാണ് . നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഭാവന മറ്റ് ഭാഷകളിലും അനായാസം കരിയര്‍ കണ്ടെത്തി. പക്ഷെ സിനിമയില്‍ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍, സിനിമയെ വെല്ലുന്ന സാഹചര്യങ്ങളിലൂടെയാണ് അവര്‍ കടന്ന് പോയത്.

നീതി നിഷേധത്തിന്‌റെ ഒരു പതിറ്റാണ്ട് കൂടി ചേരുന്നതാണ് ഭാവനയുടെ അഭിനയ ജീവിതത്തിലെ രണ്ടു പതിറ്റാണ്ട് . മലയാളത്തിലേക്ക് ഇനി ഒരു തിരിച്ച് വരവില്ലെന്ന നിലപാട് തിരുത്തി ഭാവന വീണ്ടും എത്തുമ്പോള്‍ അതൊരു രാഷ്ട്രീയ തീരുമാനം കൂടിയാകുന്നതും അതുകൊണ്ടാണ് .

അവസരങ്ങള്‍ ചിലര്‍ മനഃപൂര്‍വം തട്ടിത്തെറിപ്പിച്ചതാണെന്ന് ഭാവന തുറന്ന് പറഞ്ഞത്

2002 ഡിസംബറില്‍ കമലിന്‌റെ നമ്മളിലൂടെയാണ് ഭാവന സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് ക്രോണിക് ബാച്ചിലര്‍ , സിഐടി മൂസ സ്വപ്‌നക്കൂട് , ചതിക്കാത്ത ചന്തു, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ തുടങ്ങി നിരവധി സിനിമകളില്‍ ഭാവന വേഷമിട്ടു. ഇതിനിടയില്‍ അന്യഭാഷ ചിത്രങ്ങളില്‍ നിന്നുള്ള അവസരങ്ങളും ഭാവനയെ തേടിയെത്തി. തമിഴ് തെലുഗു കന്നഡ ഭാഷകളിലും ഭാവന സജീവമായി. 2008 താരസംഘടനയായ അമ്മ നിര്‍മ്മിച്ച ട്വന്‌റി 20 ലെ അശ്വതി നമ്പ്യാരുടെ കഥാപാത്രമാണ് ഭാവനയുടെ താരമൂല്യം ഉയര്‍ത്തിയത്. തുടര്‍ന്ന് ലോലിപോപ്പ് , സാഗര്‍ ഏലിയാസ് ജാക്കി , റോബിന്‍ഹുഡ് , ഹാപ്പി ഹസ്ബന്‍സ് , മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്നു ഭാവന.

പക്ഷെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഭാവനയെ മലയാള സിനിമയില്‍ അധികം കണ്ടില്ല . അന്യഭാഷ ചിത്രങ്ങളുടെ തിരക്കിലായിരുന്നില്ല പകരം , മലയാള സിനിമയിലെ അവസരങ്ങള്‍ ചിലര്‍ മനപൂര്‍വം തട്ടിത്തെറിപ്പിച്ചതാണെന്ന് ഭാവന തുറന്ന് പറഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

2017 ല്‍ ആദം ജോണിന് ശേഷം മലയാള സിനിമയില്‍ നിന്ന് അകലം പാലിച്ച ഭാവന ,വിവാഹ ശേഷം കന്നഡ ചിത്രങ്ങളില്‍ സജീവമായിരുന്നു . രണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഗോവിന്ദ ഗോവിന്ദ എന്ന കന്നഡ ചിത്രമാണ് ഭാവനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം

ഒരു ഭാഗത്ത് നീതി നിഷേധവും , ആക്രമണങ്ങളും തുടരുമ്പോഴും, അപ്രതീക്ഷിതമായുണ്ടായ വലിയ പ്രതിസന്ധി തരണം ചെയ്തുള്ള ഈ തിരിച്ച് വരവ്, ഒരു രാഷ്ട്രീയ തീരുമാനം കൂടിയാണ് . അതിജീവനത്തിന്‌റെ ,നിശ്ചയദാര്‍ഢ്യത്തിന്‌റെ ഉദാത്ത മാതൃക

തിരിച്ചുവരവിൽ കൈ നിറയെ ചിത്രങ്ങൾ നൽകി ഭാവനയെ ചേർത്തുപിടിക്കുകയാണ് മലയാള സിനിമ ലോകം. ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്ന് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസിന്റെ ഹണ്ട് , ഭഭ്രൻ ചിത്രം തുടങ്ങിയവയാണ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങൾ

ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്ന് തീയേറ്ററുകളിലെത്തി. നവാഗതനായ ആദിൽ മൈമുനത്ത് സംവിധാനം ചെയ്യുന്ന ചിത്രം പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പ്രണയ കഥയാണ്

logo
The Fourth
www.thefourthnews.in