അടുത്തത് മാവോയിസ്റ്റ്; മാവോയിസം സിനിമയാക്കാൻ  
കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ

അടുത്തത് മാവോയിസ്റ്റ്; മാവോയിസം സിനിമയാക്കാൻ കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ

കേരള സ്റ്റോറിയുടെ നിർമാതാവ് തന്നെയാണ് ഈ ചിത്രത്തിന്റേയും നിർമാണം

വിവാദമായ കേരള സ്റ്റോറിക്ക് പിന്നാലെ മാവോയിസം പ്രമേയമാക്കി പുതിയ സിനിമ ചെയ്യാനൊരുങ്ങി ബംഗാളി സംവിധായകൻ സുദീപ്തോ സെൻ. ഇന്ത്യയുടെ അമ്പതുവർഷത്തെ മാവോയിസ്റ്റ് ചരിത്രത്തെ അടിസ്ഥാനമാക്കിയാകും സിനിമ ഒരുക്കുകയെന്ന് ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ സുദീപ്തോ സെൻ പറഞ്ഞു

കേരള സ്റ്റോറിയുടെ നിർമാതാവായ വിപുൽ ഷാ തന്നെയാകും മാവോയിസ്റ്റ് ചിത്രവും നിർമ്മിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സിനിമയുമായി ബന്ധപ്പെട്ട ജോലികൾ തുടങ്ങിയതായും സുദീപ്തോ സെൻ വ്യക്തമാക്കി

ഏഴുവർഷത്തെ അന്വേഷണത്തിനൊടുവിലാണ് കേരള സ്റ്റോറിയുടെ നിർമാതാവായി വിപുൽ ഷായെ കണ്ടെത്തിയത്, അദ്ദേഹവുമായുള്ള ബന്ധം തുടരാൻ തീരുമാനിച്ചതിനാൽ അടുത്ത സിനിമയിലും വിപുലുമായി സഹകരിക്കുന്നു. അസാധാരണമായ ചില കാര്യങ്ങൾ സിനിമയാക്കുമ്പോൾ വിപുലിനെ പോലെ ഒരാൾ കൂടെയുണ്ടാകേണ്ടതുണ്ടെന്നും സുദീപ്തോ പറയുന്നു

logo
The Fourth
www.thefourthnews.in