ദ കേരള സ്റ്റോറിയുടെ ഒടിടി അവകാശം വാങ്ങാൻ ആളില്ല; സിനിമയുടെ വിജയം ചിലരെ അലോസരപ്പെടുത്തിയെന്ന്
സംവിധായകന്‍

ദ കേരള സ്റ്റോറിയുടെ ഒടിടി അവകാശം വാങ്ങാൻ ആളില്ല; സിനിമയുടെ വിജയം ചിലരെ അലോസരപ്പെടുത്തിയെന്ന് സംവിധായകന്‍

സിനിമാ മേഖലയിലെ ഒരു വിഭാഗം പേര്‍ സംഘടിതമായി ശിക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും സുദീപ്‌തോ സെന്‍

ഏറെ വിവാദമുണ്ടക്കിയ ദ കേരള സ്‌റ്റോറിയുടെ ഒടിടി വില്‍പ്പന നടക്കുന്നില്ലെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അനുയോജ്യമായ ഓഫര്‍ ചിത്രത്തിന് ലഭിച്ചിട്ടില്ലെന്നും സിനിമാ മേഖലയിലെ ഒരു വിഭാഗം പേര്‍ സംഘടിതമായി ശിക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയുടെ വിജയം പലരെയും അലോസരപ്പെടുത്തി

സുദീപ്‌തോ സെന്‍

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത് ദ കേരള സ്‌റ്റോറി 200 കോടി കളക്ഷന്‍ നേടിയെന്നാണ് അവകാശപ്പെടുന്നത്. മതപരിവര്‍ത്തനം, ലൗജിഹാദ്, ഐഎസ്‌ഐഎസ് തുടങ്ങിയ വിഷയങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. ചിത്രം ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി പശ്ചിമബംഗാളില്‍ പ്രദര്‍ശനം നിരോധിച്ചിരുന്നു. ആരും കാണാനില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ പല തീയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാനും വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒടിടി പ്രതിസന്ധിയും.

 ദ കേരള സ്റ്റോറിയുടെ ഒടിടി അവകാശം വാങ്ങാൻ ആളില്ല; സിനിമയുടെ വിജയം ചിലരെ അലോസരപ്പെടുത്തിയെന്ന്
സംവിധായകന്‍
ബസ്തർ പറയുക മാവോയിസ്റ്റ് ചരിത്രമോ? കേരള സ്റ്റോറിക്ക് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് സുദീപ്‌തോ സെന്‍

കേരള സ്റ്റോറിക്ക് അനുയോജ്യമായി ഒടിടി പ്ലാറ്റ്‌ഫോമിനെ കണ്ടെത്താന്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ പാടുപെടുകയാണ്. ഇതുവരെ ഒരു അനുകൂല പ്രതികരണവും എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ വിജയം പലരെയും അലോസരപ്പെടുത്തിയെന്നും അതുകൊണ്ടാണ് നല്ല ഒടിടി ഓഫറുകളൊന്നും സിനിമയ്ക്ക് ലഭിക്കാത്തതെന്നും സുദീപ്‌തോ സെന്‍ കൂട്ടിചേര്‍ത്തു.

സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദ കേരള സ്‌റ്റോറിയില്‍ ആദ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി ഐഎസ്‌ഐഎസിലേക്ക് കൊണ്ടുപോയെന്നായിരുന്നു സിനിമയുടെ പ്രമേയം.

logo
The Fourth
www.thefourthnews.in