ദി ടീച്ചര്‍ പോസ്റ്റര്‍
ദി ടീച്ചര്‍ പോസ്റ്റര്‍

അമല പോൾ നായികയാവുന്ന 'ദി ടീച്ചർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്

അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ' ദി ടീച്ചര്‍ 'എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. അതിരന്‍ എന്ന ചിത്രത്തിനു ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ടീച്ചര്‍.

ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, മഞ്ജു പിള്ള, അനുമോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വരുണ്‍ ത്രിപുരനേനി, അഭിഷേക് രാമിക്കെട്ടി നട്ട് മഗ് പ്രൊഡ്ക്ഷന്‍സിന്‍സിന്‍റെ ബാനറില്‍ അവതരിപ്പിക്കുന്ന ചിത്രം വി ടി വി ഫിലിംസ് നിര്‍മ്മിക്കുന്നത്.

അനു മൂത്തേടത്താണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പി വി ഷാജി കുമാര്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. അന്‍വര്‍ അലി, യുഗഭാരതി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്‍റ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in