പ്രണയത്തിന്റെ സമുദ്രമായി വേദ്; റിതേഷ് ദേശ്മുഖും ജനീലിയയും വീണ്ടും ഒന്നിക്കുന്നു

പ്രണയത്തിന്റെ സമുദ്രമായി വേദ്; റിതേഷ് ദേശ്മുഖും ജനീലിയയും വീണ്ടും ഒന്നിക്കുന്നു

ജനീലിയ അഭിനയിക്കുന്ന ആദ്യ മറാത്തി ചിത്രമാണ് വേദ്

നടന്‍ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന മറാത്തി ചിത്രമായ വേദിന്റെ ടീസര്‍ പുറത്തിറങ്ങി. റിതേഷ് ദേശ്മുഖ് തന്നെയാണ് ചിത്രത്തില്‍ നായകനായി അഭിനയിച്ചിരിക്കുന്നത്. ജനീലിയ ഡിസൂസയാണ് നായിക. ജനീലിയ അഭിനയിക്കുന്ന ആദ്യ മറാത്തി ചിത്രമാണ് വേദ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ജനീലിയ തന്നെയാണ് ചിത്ത്രതിന്റെ നിര്‍മാതാവും.

ജിയ ശങ്കറും അശോക് സറഫും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അജയ്, അതുല്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. താരദമ്പതികളായ റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പ്രണയം ഒരു സമുദ്രം പോലെയാണ് എന്ന് തുടങ്ങുന്ന സംഭാഷണത്തിലാണ് ടീസര്‍ തുടങ്ങുന്നത്

പ്രണയം ഒരു സമുദ്രം പോലെയാണ് എന്ന് തുടങ്ങുന്ന സംഭാഷണത്തിലാണ് ടീസര്‍ തുടങ്ങുന്നത്. പ്രണയം തകര്‍ന്ന ഒരു യുവാവിന്റെ വേഷത്തിലാണ് റിതേഷ് എത്തുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.ഡിസംബര്‍ 30 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ 18 ന് പുറത്തിറങ്ങിയ മിസ്റ്റര്‍ മമ്മിയാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രം.

logo
The Fourth
www.thefourthnews.in