തമിഴിലെ ആ സൂപ്പർതാരങ്ങളെ വച്ച് സിനിമ ചെയ്യാൻ ആഗ്രഹം; ജയിലറിന്റെ രണ്ടാംഭാഗവും ആലോചനയിൽ: നെൽസൺ ദിലീപ് കുമാർ

തമിഴിലെ ആ സൂപ്പർതാരങ്ങളെ വച്ച് സിനിമ ചെയ്യാൻ ആഗ്രഹം; ജയിലറിന്റെ രണ്ടാംഭാഗവും ആലോചനയിൽ: നെൽസൺ ദിലീപ് കുമാർ

ബീസ്റ്റ് , ഡോക്ടർ, കൊലമാവ് കോകില എന്നീ ചിത്രങ്ങളുടെ രണ്ടാംഭാഗവും പരിഗണനയിൽ

തമിഴിൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് പിന്നാലെ നെൽസൺ യൂണിവേഴ്സിനും സാധ്യത. രജനീകാന്തിന്റെ ജയിലറിന്റെ വലിയ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാംഭാഗമുണ്ടാകുമെന്ന സൂചന നൽകി സംവിധായകൻ. മോഹൻലാലിന്റേയും ശിവകുമാറിന്റേയപം കഥാപാത്രങ്ങളുടെ ഫ്ലാഷ് ബാക്ക് ആയിരിക്കും ചിത്രം പറയുക

ഇതുവരെ ചെയ്ത എല്ലാ ചിത്രങ്ങളുടേയും (ബീസ്റ്റ് , ഡോക്ടർ, കൊലമാവ് കോകില ) രണ്ടാംഭാഗവും ആലോചനയിലുണ്ടെന്നും തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെൽസൺ ദിലീപ് കുമാർ വ്യക്തമാക്കി.

രജനീകാന്ത്, വിജയ് എന്നിവർ ഒരുമിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവും നെൽസൺ പങ്കുവച്ചു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്ന് വിജയ്, രജനീകാന്ത് എന്നിവർ ഒരുമിക്കുന്ന സിനിമയുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് രജനീ-വിജയ് കോമ്പോയിൽ സിനിമ എടുക്കണമെന്ന ആഗ്രഹം നെൽസണും പങ്കുവയ്ക്കുന്നത്

logo
The Fourth
www.thefourthnews.in