'തേപ്പ് കിട്ടി തേഞ്ഞവർക്കായി രമേശന്റെ സമർപ്പണം';
പദ്മിനിയിലെ മൂന്നാമത്തെ ഗാനമെത്തി

'തേപ്പ് കിട്ടി തേഞ്ഞവർക്കായി രമേശന്റെ സമർപ്പണം'; പദ്മിനിയിലെ മൂന്നാമത്തെ ഗാനമെത്തി

ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും

സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം പദ്മിനിയിലെ മൂന്നാമത്തെ ഗാനമെത്തി. തേപ്പ് കിട്ടി തേഞ്ഞുപോയ എല്ലാ ജീവിതങ്ങൾക്കും സമർപ്പിക്കുന്ന എന്റെ പുതിയ കവിതാ സമാഹാരം എന്ന് കുഞ്ചാക്കോ ബോബന്റെ കഥാപാത്രം രമേശൻ പറയുന്ന മുന്നറിയിപ്പോടെയാണ് ഗാനമെത്തിയിരിക്കുന്നത്. ആൽമര കാക്കേ എന്ന തുടങ്ങുന്ന ഗാനത്തിലെ റാപ്പ് ഭാഗം പാടിയിരിക്കുന്നതും ചാക്കോച്ചനാണ്

മനു മഞ്ജിത്തിന്റെ വരികൾക്ക് ജേക്ക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അഖിൽ ജെ ചന്താണ് ആലാപനം. നേരത്തെ ലവ് യു മുത്തേ , പദ്മിനി എന്നീ ഗാനങ്ങളും പുറത്തുവന്നിരുന്നു

രമേശൻ എന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.  പ്രണയവും വിവാഹ ആലോചനയും വിവാഹമോചന കേസുമൊക്കെയായി മുഴുനീള ഹാസ്യ ചിത്രമായാണ് പദ്മിനി എത്തുക. വക്കീലായി അപർണ ബാലമുരളിയും ടീച്ചറായി മഡോണ സെബാസ്റ്റ്യനും മറ്റൊരു പ്രധാന വേഷത്തിൽ വിൻസി അലോഷ്യസുമെത്തുന്നു

മാളവിക മേനോൻ, ഗണപതി, സീമ ജി നായർ, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ  സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം  നിർമിക്കുന്നത്. കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപിന്റേതാണ് തിരക്കഥ. ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in