'ഇതൊരു ത്രില്ലറല്ല'; ഫഹദ്-ജീത്തു ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് ശാന്തി മായാദേവി

'ഇതൊരു ത്രില്ലറല്ല'; ഫഹദ്-ജീത്തു ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് ശാന്തി മായാദേവി

മോഹന്‍ലാല്‍ ചിത്രം നേരിന് ശേഷം ജീത്തുവും ശാന്തിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

ഫഹദ് ഫാസിലും-ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ത്രില്ലറല്ലെന്ന് തിരക്കഥാകൃത്ത് ശാന്തി മായാദേവി. ഫേസ്‌ബുക്കിലൂടെ ജീത്തു തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഇ ഫോർ എന്റർടെയിന്‍മെന്റ്സാണ് നിർമാതാക്കള്‍. മോഹന്‍ലാല്‍ ചിത്രം നേരിന് ശേഷം ജീത്തുവും ശാന്തിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

"നേരിന് മുന്‍പ് തന്നെ മനസിലുണ്ടായിരുന്ന കഥയാണിത്. ജീത്തു ജോസഫിനോട് ആദ്യ പറഞ്ഞ കഥയും ഇതുതന്നെയായിരുന്നു. പിന്നീടാണ് കഥ വികസിപ്പിച്ചെടുത്തതും ജീത്തു സാറുമായി ചർച്ച ചെയ്തതും. അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. ഫഹദാണ് ചിത്രത്തിന് യോജിച്ച ആക്ടറെന്ന് തോന്നിയിരുന്നു. ഫഹദിനും കഥ ഇഷ്ടപ്പെട്ടു. സിനിമ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ല. ഒരു കാര്യം മാത്രം പറയാം, ഇത് ത്രില്ലർ ഴോണറില്‍ ഉള്‍പ്പെടുന്ന സിനിമയായിരിക്കില്ല," ശാന്തി ദ ഫോർത്തിനോട് പറഞ്ഞു.

'ഇതൊരു ത്രില്ലറല്ല'; ഫഹദ്-ജീത്തു ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് ശാന്തി മായാദേവി
സിനിമാ ലോകത്തെ 50 വര്‍ഷം; വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ശബാന ആസ്മി

ദൃശ്യം രണ്ടാം ഭാഗത്തില്‍ വക്കീല്‍ വേഷത്തില്‍ ശാന്തി പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് തിരക്കഥയെഴുതിയ നേര് ബോക്സ് ഓഫീസില്‍ വന്‍ വിജയമാകുകയും ചെയ്തു. നേരിലും ഒരു പ്രധാന വേഷത്തില്‍ ശാന്തി അഭിനയിച്ചിട്ടുണ്ട്.

ആവേശത്തിന്റെ വിജയത്തിന് ശേഷം ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഫഹദ്. അല്‍ത്താഫ് സലീമാണ് സംവിധായകന്‍. കല്യാണി പ്രിയദർശന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

logo
The Fourth
www.thefourthnews.in