ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

മലയാളത്തില്‍ നിന്ന് നിവിന്‍ പോളി ചിത്രം സാറ്റര്‍ഡേ നെെറ്റാണ് ഒടിടിയിലെത്തുന്നത്

വ്യത്യസ്ത ഭാഷയിലുളള സിനിമകളാണ് ഈ ആഴ്ച്ച ഒടിടി പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരില്‍ എത്തുന്നത്.

നെറ്റ്ഫ്‌ളിക്‌സ്

നാര്‍വിക് (നോര്‍വീജിയന്‍)

എറിക് സ്‌കോള്‍ജര്‍ഗിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രത്തില്‍ യുദ്ധവും, ആക്ഷനും, ചരിത്രവും പ്രതിപാദിക്കപ്പെടുന്നു. 23 ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ബ്ലാക്ക് സണ്‍ഷൈന്‍ ബേബി

ഹിന്ദിയില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ സംവിധാനം നിലേഷ് മനിയാറാണ്. ഡോക്യൂമെന്ററി ചിത്രമാണിത്. ജനുവരി 24 നാണ് റിലീസ്.

യു പീപ്പിള്‍ (ഇംഗ്ലീഷ്)

കെന്യയ ബാറിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോനാഹ് ഹില്‍, ലൗറന്‍ ലണ്ടന്‍, എഡ്ഡി മുര്‍ഫി എന്നിവര്‍ അഭിനയിക്കുന്നു. മോഡേണ്‍ കുടുംബങ്ങളിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ജനുവരി 22നാണ് റിലീസ്.

ധമാക്ക (തെലുങ്ക്)

ട്രിനാത റാവു നക്കിന സംവിധാനം ചെയ്ത ആക്ഷന്‍, കോമഡി, ത്രില്ലറാണ് ധമാക്ക. ജനുവരി 27 ചിത്രത്തിന്‍റെ റിലീസ്.

ആന്‍ ആക്ഷന്‍ ഹീറോ (ഹിന്ദി)

അനിരുദ്ധ് അയ്യര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന, ജയ്ദീപ് അഹ് ലാവാട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജനുവരി 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

റാങ്കി

എം സരവണന്റെ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രമായി തൃഷ എത്തുന്നു. ജനുവരി 29 ചിത്രം റിലീസ് ചെയ്യുന്നത്.

ഡിസ്നി ഹോട്ട്‌സ്റ്റാര്‍

സാറ്റര്‍ഡേ നൈറ്റ് (മലയാളം)

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി, അജു വര്‍ഗീസ് സൈജു കുറുപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജനുവരി 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഡിയര്‍ ഇഷ്ക്

ഡിസ്നി ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യുന്ന പുതിയ പരിപാടിയാണിത്. സെഹബാന്‍ ആസിമും നിയതി ഫറ്റ്‌നാനിയുമാണ് ഇതിലെ താരങ്ങള്‍. ജനുവരി 26 നാണ് പരമ്പര റിലീസ് ചെയ്യുക.

ലയണ്‍സ്‌ഗേറ്റ് പ്ലേ

ഷോര്‍ട്ട് ഗണ്‍ വേഡിങ്ങ് (ഇംഗ്ലീഷ്)

ജേസണ്‍ മൂറേ സംവിധാനം ചെയ്ത ചിത്രത്തില്‍ ജെനിഫര്‍ ലോപ്‌സ്, ജോഷ് ദുഹാമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജനുവരി 27 റിലീസ് ചെയ്യുന്നു.

നെറ്റ്ഫ്‌ളിക്‌സ് സീരീസ്

എഗേന്‍സ്ഡ് ദ റോപ്പ് (ഇംഗ്ലീഷ്)

ചാള്‍സ് എസ് ദട്ടണ്‍ സംവിധാനം ചെയ്ത അമേരിക്കന്‍ സ്‌പോര്‍ട്‌സ് ഡ്രാമാ പരമ്പരയാണിത് . ജനുവരി 26 റിലീസ് ചെയ്യുന്നു.

ഡാനിയേല്‍ സ്‌പേല്‍ബൗണ്ട് എസ്2 (ഇംഗ്ലീഷ്)

അഡ്വഞ്ചറസ് ഫിക്ഷന്‍ വിഭാഗത്തില്‍ വരുന്ന പരമ്പരയാണിത്. ജനുവരി 26ന് റിലീസ് ചെയ്യും.

ലോക്വുഡ് ആന്‍ഡ് കോ (ഇംഗ്ലീഷ്)

അമാനുഷിക കഴിവുളള പെണ്‍കുട്ടിയുടെ കഥപറയുന്ന പരമ്പരയാണിത്. ജനുവരി 27നാണ് ചിത്രത്തിന്‍റെ റിലീസ്.

logo
The Fourth
www.thefourthnews.in