മൂന്ന് നായികമാരും ചാക്കോച്ചനും; സെന്ന ഹെഗ്‌ഡെ ചിത്രം പദ്മിനി- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മൂന്ന് നായികമാരും ചാക്കോച്ചനും; സെന്ന ഹെഗ്‌ഡെ ചിത്രം പദ്മിനി- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

കുഞ്ചാക്കോ ബോബന്‍- സെന്ന ഹെഗ്‌ഡെ ചിത്രം പദ്മിനി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചാക്കോച്ചന്‍ മൂന്ന് നായികമാര്‍ക്കൊപ്പം എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മൂന്ന് നായികമാര്‍ക്കൊപ്പം മൂന്ന് വ്യത്യസ്ഥ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ സിനിമകള്‍ക്ക് ശേഷം സെന്ന ഹെഡ്‌ജെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്മിനി'. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിര്‍വഹിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം ,കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന പ്രത്യേകത കൂടി പദ്മിനിക്കുണ്ട്.

മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഛായാഗ്രഹണം - ശ്രീരാജ് രവീന്ദ്രന്‍, സംഗീതം - ജേയ്ക്‌സ് ബിജോയ്, എഡിറ്റര്‍ - മനു ആന്റണി, പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ - മനോജ് പൂങ്കുന്നം, കലാസംവിധാനം - അര്‍ഷാദ് നക്കോത്, വസ്ത്രാലങ്കാരം - ഗായത്രി കിഷോര്‍, മേക്കപ്പ് - രഞ്ജിത് മണലിപറമ്പില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - വിനീത് പുല്ലൂടന്‍, സ്റ്റില്‍സ് - ഷിജിന്‍ പി രാജ്, പോസ്റ്റര്‍ ഡിസൈന്‍ - യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍സ് - വിഷ്ണു ദേവ് & ശങ്കര്‍ ലോഹിതാക്ഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് & പി ആര്‍ - വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ് മീഡിയ.

logo
The Fourth
www.thefourthnews.in