'ടൈഗര്‍ നാഗേശ്വര റാവു' ആയി രവി തേജ; ഫസ്റ്റ്ലുക്ക് പോസ്റ്റർ അടുത്തയാഴ്ച

'ടൈഗര്‍ നാഗേശ്വര റാവു' ആയി രവി തേജ; ഫസ്റ്റ്ലുക്ക് പോസ്റ്റർ അടുത്തയാഴ്ച

അഞ്ചുഭാഷകളില്‍ നിന്നുള്ള അഞ്ച് താരങ്ങളാകും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിടുക

വംശിയുടെ സംവിധാനത്തില്‍ രവി തേജ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ-2 എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിഷേക് അഗര്‍വാളിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ഏറ്റവും വലിയ പ്രൊജക്റ്റ്‌ കൂടിയാണ് ടൈഗര്‍ നാഗേശ്വര റാവു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ മേയ് 24 ന് എത്തും. അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ച് താരങ്ങളാവും ഫസ്റ്റ് ലുക്ക്‌ പുറത്തുവിടുക.

സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളില്‍ ജീവിച്ചിരുന്ന മോഷ്ടാവിന്റെ ജീവചരിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. രൂപത്തിലും ഭാവത്തിലും സംഭാഷണങ്ങളിലും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള രവി തേജയെയായിരിക്കും ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്നാണ് അണിയറപ്രവർത്തകർ തരുന്ന സൂചന. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.

ആര്‍ മതി ഐ.എസ്.സി ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. മായങ്ക് സിന്‍ഘാനിയയാണ് കോ-പ്രൊഡ്യൂസര്‍.‌ ഒക്ടോബര്‍ 20ന് ചിത്രം ലോകമെമ്പാടുമുളള തിയേറ്ററുകളിൽ റിലീസിനെത്തും. നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

logo
The Fourth
www.thefourthnews.in