നോളൻ, സ്കോർസെസെ, ബ്രാഡ്ലി കൂപ്പർ തുടങ്ങി വിഖ്യാത സംവിധായകർ നേർക്കുനേർ; 2024 ഓസ്‌കറിലെ മികച്ച ചിത്രം ആര് നേടും?

നോളൻ, സ്കോർസെസെ, ബ്രാഡ്ലി കൂപ്പർ തുടങ്ങി വിഖ്യാത സംവിധായകർ നേർക്കുനേർ; 2024 ഓസ്‌കറിലെ മികച്ച ചിത്രം ആര് നേടും?

നാമനിർദേശപട്ടിക പുറത്തുവന്നതോടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റഫർ നോളന്റെ ഓപ്പെൺഹെയ്‌മറും മികച്ച നടനുള്ള പുരസ്കാരം കിലിയൻ മർഫിയും നേടുമെന്നാണ് നിരൂപകർ വിലയിരുത്തുന്നത്

പോയ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ചിത്രം, മികച്ച നടി, നടൻ ആരൊക്കെയാണെന്നറിയാൻ കേവലം ഒരാഴ്ച മാത്രം ബാക്കി. മാർച്ച് 11ന് കലിഫോർണിയ ലോസ് ഏഞ്ചൽസിലെ ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ഇന്ത്യൻ സമയം പുലർച്ചെയാണ് 96-ാമത് ഓസ്കര്‍ പ്രഖ്യാപനം നടക്കുക. നാമനിർദേശപട്ടിക പുറത്തുവന്നതോടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റഫർ നോളന്റെ ഓപ്പെന്‍ഹെയ്‌മർ നേടുമെന്നും ഇതേ ചിത്രത്തിലുള്ള അഭിനയത്തിന് ഹോളിവുഡ് താരം കിലിയൻ മർഫിയ്ക്ക് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ലഭിക്കുമെന്നുമാണ് നിരൂപകർ വിലയിരുത്തുന്നത്.

എന്നാൽ കോർഡ് ജെഫേഴ്സന്റെ അമേരിക്കൻ ഫിക്ഷൻ, ജസ്റ്റിനെ ട്രീറ്റിന്റെ അനാട്ടമി ഓഫ് എ ഫാൾ, ബ്രാഡ്ലി കൂപ്പറിന്റെ മാസ്‌ട്രോ, മാര്‍ട്ടിന്‍ സ്കൊഴ്സെസിയുടെ കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ തുടങ്ങി 10 ചിത്രങ്ങൾ നേർക്കുനേർ മത്സരത്തിനൊരുങ്ങുമ്പോൾ ഏത് ചിത്രമാകും ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഉറ്റുനോക്കുന്ന 96-ാമത് ഓസ്കര്‍ വേദിയിൽ പുരസ്‌കാരം നേടുകയെന്നത് കേവലം ഊഹാപോഹങ്ങൾക്കും അപ്പുറമാണ്. ചലച്ചിത്ര മേഖലയിലെ എക്കാലത്തെയും 'മികച്ചവർ' എന്ന് വാഴ്ത്തപ്പെടുന്ന സംവിധായകരാണ് 2024ലെ ഓസ്കര്‍ വേദിയിൽ നേർക്കുനേർ എത്തുന്നത്. ആരാധകർക്കിടയിൽ 'ബാർബെൻഹെയ്‌മർ' പോരാട്ടവും സജീവമാണ്.

നോളൻ, സ്കോർസെസെ, ബ്രാഡ്ലി കൂപ്പർ തുടങ്ങി വിഖ്യാത സംവിധായകർ നേർക്കുനേർ; 2024 ഓസ്‌കറിലെ മികച്ച ചിത്രം ആര് നേടും?
'ഏതുതരം ത്രില്ലറിലും ഡ്രാമയും ഇമോഷനും വേണം, അതാണ് മനുഷ്യ മനസിനെ സ്വാധീനിക്കുക'

ജനുവരി 23നാണ് ഹോളിവുഡ് താരങ്ങളായ സാസി ബീറ്റ്സും ജാക്ക് ക്വിഡും ചേർന്ന് ഓസ്കർ നാമനിർദേശപ്പട്ടിക പുറത്തുവിടുന്നത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹനടൻ ഉൾപ്പടെ 13 നോമിനേഷനുകളുമായി നോളൻ ചിത്രം ഓപ്പെൺഹെയ്‌മർ തന്നെയാണ് പട്ടികയിൽ മുൻപന്തിയിലുള്ളത്. ഓസ്കർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നാമനിർദേശം ലഭിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ഓപ്പെൺഹെയ്‌മർ. നായമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള 13 വിഭാഗത്തിൽ മുഴുവനും വിജയിക്കുകയാണെങ്കിൽ ഓസ്കർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരം നേടുന്ന ചിത്രമെന്ന റെക്കോർഡും ഓപ്പൺഹെയ്‌മറിന് സ്വന്തമാകും.

ചുരുക്കപ്പട്ടികയിൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ്. 10 ചിത്രങ്ങളാണ് ഇത്തവണ മികച്ച ചിത്രത്തിനുള്ള (ബെസ്റ്റ് പിക്ചർ) പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.

നോളൻ, സ്കോർസെസെ, ബ്രാഡ്ലി കൂപ്പർ തുടങ്ങി വിഖ്യാത സംവിധായകർ നേർക്കുനേർ; 2024 ഓസ്‌കറിലെ മികച്ച ചിത്രം ആര് നേടും?
ഓസ്‌കര്‍ ചുരുക്കപ്പട്ടികയായി; 'ബാർബെൻഹെയ്‌മർ' പോരാട്ടം, ഇന്ത്യയുടെ ടു കില്‍ എ ടൈഗറും പട്ടികയില്‍
അമേരിക്കൻ ഫിക്ഷൻ
അമേരിക്കൻ ഫിക്ഷൻ

അമേരിക്കൻ ഫിക്ഷൻ (കോർഡ് ജെഫേഴ്സൺ)

കോർഡ് ജെഫേഴ്സൺ സംവിധാനം ചെയ്ത ചിത്രമാണ് അമേരിക്കൻ ഫിക്ഷൻ. ആക്ഷേപഹാസ്യ രീതിയിൽ ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിൽ ജെഫ്രി വറൈറ് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കോർഡ് ജെഫേഴ്സൻ്റെ ആദ്യ ചിത്രമാണ് അമേരിക്കൻ ഫിക്ഷൻ. 2001ൽ പുറത്തിറങ്ങിയ പെർസിവൽ എവററ്റിൻ്റെ 'എറഷർ' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.

അനാട്ടമി ഓഫ് എ ഫാൾ
അനാട്ടമി ഓഫ് എ ഫാൾ

അനാട്ടമി ഓഫ് എ ഫാൾ (ജസ്റ്റിനെ ട്രീറ്റ്)

ഫ്രഞ്ച് സംവിധായികയും തിരക്കഥാകൃത്തുമായ ജസ്റ്റിൻ ട്രയറ്റ് സംവിധാനം ചെയ്ത ചിത്രമാണ് അനാട്ടമി ഓഫ് എ ഫാൾ. മികച്ചൊരു ഫാമിലി ഡ്രാമക്കൊപ്പം നല്ലൊരു കോർട്ട് റൂം സിനിമയുമാണ് ഈ ചിത്രം. ഫ്രഞ്ച് സംവിധായകൻ ആർതർ ഹരാരിയുടെ തിരക്കഥയാണ് അനാട്ടമി ഓഫ് എ ഫാൾ എന്ന ചിത്രത്തിന്റെ പ്രധാന ഘടകം.

ബാർബി
ബാർബി

ബാർബി (ഗ്രെറ്റ ഗെർവിഗ്)

ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ചിത്രമാണ് ബാർബി. എക്കാലത്തെയും വലിയ ഓപ്പണിങ് നേടിയാണ് ഗ്രെറ്റ ഗെര്‍വിഗിന്റെ 'ബാര്‍ബി' എന്ന ചിത്രം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. മാര്‍ഗോട്ട് റോബിയാണ് വിഖ്യാതമായ 'ബാർബി'യെ അവതരിപ്പിച്ചത്. അതേസമയം, 'കെന്നി'നെ അവതരിപ്പിച്ചത് റയാന്‍ ഗോസ്ലിങാണ്. ലോകശ്രദ്ധ നേടിയ ബാര്‍ബി പാവകളുടെ പശ്ചാലത്തിൽ പുരുഷ മേധാവിത്വവും സ്ത്രീ സമത്വവും വിഷയമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

ദ ഹോൾഡോവേഴ്സ്
ദ ഹോൾഡോവേഴ്സ്
നോളൻ, സ്കോർസെസെ, ബ്രാഡ്ലി കൂപ്പർ തുടങ്ങി വിഖ്യാത സംവിധായകർ നേർക്കുനേർ; 2024 ഓസ്‌കറിലെ മികച്ച ചിത്രം ആര് നേടും?
പൃഥ്വിയുമായി മത്സരം വേണ്ട, മോഹൻലാലിന്റെ 'ബറോസ്' റിലീസ് മാറ്റുന്നു

ദ ഹോൾഡോവേഴ്സ് (അലക്സാണ്ടർ പെയ്ൻ)

അലക്‌സാണ്ടർ പെയ്ൻ സംവിധാനം ചെയ്ത ചിത്രമാണ് ദ ഹോൾഡോവേഴ്സ്. 1970 ൽ ന്യൂ ഇംഗ്ലണ്ടിലെ ബാർട്ടൺ എന്ന ബോയ്‌സ് ബോർഡിങ് സ്‌കൂളിന്റെ പശ്ചാത്തലത്തിൽ, പ്രധാനമായും മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് ഹോൾഡോവേഴ്സ് കഥ പറയുന്നത്.

കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ
കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ

കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ (മാര്‍ട്ടിന്‍ സ്കൊഴ്സെസി)

വിഖ്യാത സംവിധായകൻ മാര്‍ട്ടിന്‍ സ്കൊഴ്സെസി സംവിധാനം ചെയ്ത ക്രൈം ഴോണറിലുള്ള ചിത്രമാണ് കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ. ദ് വൂൾഫ് ഓഫ് വാൾസ്ട്രീറ്റ് എന്ന ചിത്രത്തിനുശേഷം ഓസ്കർ ജേതാവായ ലിയനാര്‍ഡോ ഡികാപ്രിയോയും വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കൊഴ്സെസിയും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. 'ദി ഓസേജ് മര്‍ഡേഴ്‌സ് ആന്‍ഡ് ദ് ബര്‍ത്ത് ഓഫ് ദ എഫ്ബിഐ' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. 1920കളിലെ ഒക്‌ലഹോമയുടെ പശ്ചാത്തലത്തിലാണ് കഥ. ഒസാജ് നേഷൻ എന്ന സമ്പന്ന സംഘത്തിലെ അംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിലെ ഇതിവൃത്തം.

മാസ്‌ട്രോ
മാസ്‌ട്രോ

മാസ്‌ട്രോ (ബ്രാഡ്ലി കൂപ്പർ)

അമേരിക്കൻ സംഗീതസംവിധായകൻ ലിയോനാർഡ് ബേൺസ്റ്റൈനും അദ്ദേഹത്തിൻ്റെ ഭാര്യ ഫെലിസിയ മോണ്ടെലെഗ്രെയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് മാസ്‌ട്രോ. ഹോളിവുഡ് പ്രമുഖ സംവിധായകൻ ബ്രാഡ്ലി കൂപ്പർ സംവിധാനം ചെയ്ത ചിത്രത്തിൽ കൂപ്പറും കാരെ മുള്ളിഗനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഓപ്പെൻഹെയ്‌മർ
ഓപ്പെൻഹെയ്‌മർ

ഓപ്പെൻഹെയ്‌മർ (ക്രിസ്റ്റഫർ നോളൻ)

ലോക ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത് മുന്നേറിയ ചിത്രമാണ് ക്രിസ്റ്റഫർ നോളന്റെ ഓപ്പെൻഹെയ്‌മർ. ആറ്റംബോംബിന്റെ പിതാവ് അറിയപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതവും അദ്ദേഹത്തിന്റെ മാന്‍ഹട്ടന്‍ പ്രൊജക്ടുമാണ് ചിത്രത്തിന്റെ പ്രമേയം. കൈ ബേര്‍ഡും മാര്‍ട്ടിന്‍ ജെ ഷെര്‍വിനും ചേര്‍ന്ന് 2005ല്‍ എഴുതിയ 'അമേരിക്കന്‍ പ്രൊമിത്യൂസ്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഓപ്പെൻഹെയ്‌മർ ഒരുക്കിയിരിക്കുന്നത്. എമിലി ബ്ലണ്ട്, മാറ്റ് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പാസ്റ്റ് ലൈവ്സ്
പാസ്റ്റ് ലൈവ്സ്

പാസ്റ്റ് ലൈവ്സ് (സെലിൻ സോങ്)

സെലിൻ സോങ് ഒരുക്കിയ കൊറിയൻ ചിത്രമാണ് പാസ്റ്റ് ലൈവ്സ്. ഗ്രെറ്റ ലീ, തിയോ യൂ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ട് ബാല്യകാല സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. 24 വർഷത്തിനിടയ്ക്ക് ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും ഇരുവരുടെയും ബന്ധത്തെ പറ്റിയുമാണ് ചിത്രം സംസാരിക്കുന്നത്.

നോളൻ, സ്കോർസെസെ, ബ്രാഡ്ലി കൂപ്പർ തുടങ്ങി വിഖ്യാത സംവിധായകർ നേർക്കുനേർ; 2024 ഓസ്‌കറിലെ മികച്ച ചിത്രം ആര് നേടും?
ജയചന്ദ്രനും യേശുദാസും: മലയാള ചലച്ചിത്രഗാനശാഖയുടെ രണ്ട് കണ്ണുകൾ
പുവർ തിങ്ങ്സ്
പുവർ തിങ്ങ്സ്

പുവർ തിങ്ങ്സ് (യോർഗോസ് ലന്തിമോസ്)

എമ്മ സ്റ്റോൺ, മാർക്ക് റുഫലോ, വില്ലെം ഡാഫോ, റാമി യൂസഫ്, ക്രിസ്റ്റഫർ അബോട്ട്, ജെറോഡ് കാർമൈക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യോർഗോസ് ലാന്തിമോസ് ഒരുക്കിയ ചിത്രമാണ് പുവർ തിങ്ങ്സ്. വിക്ടോറിയൻ ലണ്ടനിലെ ബെല്ല ബാക്‌സ്‌റ്റർ എന്ന യുവതി മസ്തിഷ്‌കമാറ്റത്തിലൂടെ ജീവിതത്തിലേക്ക് വരുന്നതും ജീവിതത്തെ പുതിയ രീതിയിൽ വീക്ഷിച്ച് തുടങ്ങുന്നതുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

ദ സോൺ ഓഫ് ഇന്റെസ്റ്റ്
ദ സോൺ ഓഫ് ഇന്റെസ്റ്റ്

ദ സോൺ ഓഫ് ഇന്റെസ്റ്റ് (ജോനാതൻ ഗ്ലെസർ)

ജൊനാഥൻ ഗ്ലാക്‌സർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ജർമൻ നാസി കമാൻഡൻ്റ് റുഡോൾഫ് ഹോസും ഭാര്യ ഹെഡ്‌വിഗും ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിന് അടുത്ത് ഒരു സ്വപ്ന ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന കഥ പറയുന്നു. ക്രിസ്റ്റ്യൻ ഫ്രീഡലും സാന്ദ്ര ഹുല്ലറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in