നടികർ തിലകമല്ല പകരം 'നടികർ'; ടൊവിനോ ചിത്രത്തിന് പുതിയ പേര്, മാറ്റം ശിവാജി ഗണേശന്റെ ആരാധക സംഘടനയുടെ ഇടപെടലിന് പിന്നാലെ

നടികർ തിലകമല്ല പകരം 'നടികർ'; ടൊവിനോ ചിത്രത്തിന് പുതിയ പേര്, മാറ്റം ശിവാജി ഗണേശന്റെ ആരാധക സംഘടനയുടെ ഇടപെടലിന് പിന്നാലെ

ടോവിനോ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി തമിഴിലെ നടികര്‍ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടന പരാതി നൽകിയിരുന്നു

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം നടികർ തിലകത്തിൻ്റെ പേരിൽ മാറ്റം വരുത്തി ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. നടികര്‍ തിലകം എന്നായിരുന്ന ചിത്രത്തിന്റെ പേര് 'നടികർ' എന്ന് മാത്രമാക്കിയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. തമിഴിലെ നടികര്‍ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടനയായ 'നടികർ തിലകം ശിവാജി സമൂഗ നള പേരവൈ' അമ്മ സംഘടനക്ക് അയച്ച കത്തിൽ ചിത്രത്തിന്റെ പേര് മാറ്റുവാൻ അപേക്ഷിച്ചിരുന്നു. ഒരു കോമഡി ചിത്രത്തിന് നടികര്‍ തിലകം എന്ന പേര് നൽകുന്നത് തമിഴ്‌നാട്ടിലുള്ള ശിവാജി ഗണേശന്‍ ആരാധകര്‍ക്കും തമിഴ് സിനിമയെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ് എന്നതായിരുന്നു ആവശ്യം.

നടികർ തിലകമല്ല പകരം 'നടികർ'; ടൊവിനോ ചിത്രത്തിന് പുതിയ പേര്, മാറ്റം ശിവാജി ഗണേശന്റെ ആരാധക സംഘടനയുടെ ഇടപെടലിന് പിന്നാലെ
'അപകീര്‍ത്തിപ്പെടുത്തരുത്'; ടൊവിനോ ചിത്രം നടികര്‍ തിലകത്തിന്റെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്റെ ആരാധക സംഘടന

ഇതിനു പിന്നാലെയാണ് പുതിയ പേരിൽ ടോവിനോ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങുന്നത്. നടികർ തിലകം ശിവാജി ഗണേശൻ്റെ മകനും അഭിനേതാവുമായ പ്രഭുവിൻ്റെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ടോവിനോ നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്. സൗബിന്‍ ഷാഹിറും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.

'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. 'പുഷ്പ - ദ റൈസ് പാര്‍ട്ട് 1' ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

നടികർ തിലകമല്ല പകരം 'നടികർ'; ടൊവിനോ ചിത്രത്തിന് പുതിയ പേര്, മാറ്റം ശിവാജി ഗണേശന്റെ ആരാധക സംഘടനയുടെ ഇടപെടലിന് പിന്നാലെ
സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലും ബാലയും, കിടിലന്‍ മേക്കോവറില്‍ സൗബിന്‍ ഷാഹിര്‍; പോസ്റ്ററുമായി 'നടികര്‍ തിലകം' ടീം

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്,  ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

സുവിന്‍ എസ് സോമശേഖരന്റേതാണ് തിരക്കഥ. ആല്‍ബിയാണ് ഛായാഗ്രാഹകൻ. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. രതീഷ് രാജാണ് എഡിറ്റര്‍. പ്രൊഡക്ഷൻ ഡിസൈൻ പ്രശാന്ത് മാധവ്. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in