'വഴക്കു'മായി ടൊവിനോ ; ട്രെയിലർ പുറത്ത്

'വഴക്കു'മായി ടൊവിനോ ; ട്രെയിലർ പുറത്ത്

ടൊവിനോ 'സിദ്ധാര്‍ഥ്' എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്

ടൊവിനോ തോമസിനെ നായകനാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന വഴക്കിന്റെ ട്രെയിലര്‍ പുറത്ത്. സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത് . പ്രേക്ഷകരില്‍ ആകാംഷ ജനിപ്പിക്കുന്ന രീതിയിലാണ് ട്രെെലര്‍ പുറത്തിറക്കിയിരിക്കുന്നത്. സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കും

ടൊവിനോയ്ക്ക് പുറമേ കനി കുസൃതി, സുദേവ് നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ടൊവിനോ തോമസ് പ്രോഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റാന്നിയും പെരുമ്പാവൂരുമാണ് വഴക്കിന്റെ പ്രധാന ലോക്കേഷനുകള്‍. മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'കയറ്റ'മാണ് സനല്‍ ശശിധരന്റെ ഇറങ്ങാനുളള മറ്റൊരു ചിത്രം.

logo
The Fourth
www.thefourthnews.in