നീലവെളിച്ചം നേരത്തെ എത്തും; പുതിയ തീയതി പ്രഖ്യാപിച്ച് സംവിധായകൻ

നീലവെളിച്ചം നേരത്തെ എത്തും; പുതിയ തീയതി പ്രഖ്യാപിച്ച് സംവിധായകൻ

ഏപ്രിൽ 21 ന് എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ചിത്രം ഏപ്രിൽ 21 ന് തീയേറ്ററിൽ എത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ടൊവീനോ തോമസ് പ്രഖ്യാപിച്ചത്. എന്നാൽ ചിത്രം ഒരു ദിവസം നേരത്തെ എത്തുമെന്നാണ് പുതിയ അറിയിപ്പ്. ചിത്രം ഏപ്രിൽ 20 ന് റിലീസ് ചെയ്യുമെന്ന് സംവിധായകൻ ആഷിഖ് അബു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു

പിന്നാലെ പഴയ പോസ്റ്റ് നീക്കം ചെയ്ത് ടൊവീനോ തീയതി മാറ്റി പുതിയ പോസ്റ്റിട്ടു

പ്രേതബാധയുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു വീട്ടിൽ താമസിക്കാനെത്തുന്ന യുവകഥാകൃത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. റിമാ കല്ലിങ്കലാണ് ചിത്രത്തിൽ ഭാർഗവി ആയി എത്തുന്നത്. റോഷൻ , ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ

നീലവെളിച്ചം നേരത്തെ എത്തും; പുതിയ തീയതി പ്രഖ്യാപിച്ച് സംവിധായകൻ
ടൊവീനോയുടെ നീലവെളിച്ചം തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

1964 ൽ പുറത്തിറങ്ങിയ ഭാർഗവിനിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in