ടൊവീനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ ടീസർ ഉടൻ എത്തും; സെന്‍സറിങ് പൂര്‍ത്തിയായി

ടൊവീനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ ടീസർ ഉടൻ എത്തും; സെന്‍സറിങ് പൂര്‍ത്തിയായി

ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടീസർ വൈകാതെ എത്തിയേക്കും

ടൊവീനോ തോമസ് മൂന്ന് വേഷങ്ങളില്‍ എത്തുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ടീസർ ഉടനെത്തും. സെന്‍സറിങ് പൂര്‍ത്തിയായി. സിനിമയുടെ സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. സിനിമയും വൈകാതെ തീയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷ. പിരീഡ് ആക്ഷന്‍ കോമഡി ചിത്രമായ അജയന്റെ രണ്ടാം മോഷണം നവാഗതനായ ജിതിൻ ലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്

2018 ന് ശേഷമെത്തുന്ന ചിത്രമെന്ന ടൊവീനോ ചിത്രമെന്ന നിലയിൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോക്ഷണം. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ടോവീനോ ചിത്രത്തിലെത്തുക. ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളും പരിശീലനങ്ങളും സിനിമയിലെ തന്റെ മൂന്ന് കഥാപാത്രങ്ങളുടെ ലുക്കും ടൊവീനോ പലപ്പോഴായി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

സുജിത്ത് നമ്പ്യാര്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് കൃതി ഷെട്ടിയാണ്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ബേസില്‍ ജോസഫ്, ഹരീഷ് ഉത്തമന്‍, സുധീഷ്, ശിവജിത്ത് പത്മനാഭന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in