തൃഷ വീണ്ടും മലയാളത്തിലേക്ക്; ഐഡന്റിറ്റിയിൽ ടൊവീനോയ്ക്കൊപ്പം

തൃഷ വീണ്ടും മലയാളത്തിലേക്ക്; ഐഡന്റിറ്റിയിൽ ടൊവീനോയ്ക്കൊപ്പം

അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഐഡന്റിറ്റി

ഫോറൻസിക്കിന് ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലൂടെ തൃഷ വീണ്ടും മലയാളത്തിലേക്ക്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്ക് ഐഡൻറിറ്റി എന്നാണ് പേര് നൽകിയിരിക്കുന്നത്.

50 കോടിയിൽ പരം മുതൽ മുടക്കിൽ നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്ന ചിത്രം ആക്ഷൻ എന്റർടെയ്ൻമെന്റ് ജോണറിലുള്ളതാണെന്നാണ് സൂചന. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

നൂറ് ദിവസങ്ങളുള്ള ഷെഡ്യൂളാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്. തൃഷ, ടോവീനോ തോമസ് എന്നിവരെ കൂടാതെ വമ്പൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കും.

ശ്യാമപ്രസാദ് ചിത്രം ഹേ ജൂഡിലൂടെയാണ് തൃഷ മലയാളത്തിലെത്തിയത്. ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം റാം ആണ് നിലവിൽ തൃഷ ചെയ്ത് കൊണ്ടിരിക്കുന്ന മലയാള ചിത്രം. ലോകേഷ് കനകരാജ് - വിജയ് ചിത്രം ലിയോ ആണ് പുറത്തിറങ്ങാനുള്ള മറ്റൊരു തൃഷ ചിത്രം.മണിരത്നം ചിത്രം പൊന്നിയിൽ സെൽവൻ ആണ് തൃഷയുടേതായി അവസാനം പുറത്തിറങ്ങിയത്.

logo
The Fourth
www.thefourthnews.in