തൃഷയോ അതോ നയന്‍താരയോ? കമല്‍- മണിരത്നം ചിത്രത്തിലെ റെക്കോര്‍ഡ് പ്രതിഫലം ആര്‍ക്ക്‌?

തൃഷയോ അതോ നയന്‍താരയോ? കമല്‍- മണിരത്നം ചിത്രത്തിലെ റെക്കോര്‍ഡ് പ്രതിഫലം ആര്‍ക്ക്‌?

12 കോടി രൂപയാണ് നായികയുടെ പ്രതിഫലമായി അണിയറ പ്രവർത്തകർ മാറ്റിവച്ചിരിക്കുന്നത്

ഇന്ത്യൻ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കമൽഹാസനും മണിരത്‌നവും ഒന്നിക്കുന്ന കെഎച്ച് 234 എന്ന് താൽക്കാലിക പേരിട്ട ചിത്രം. 36 വർഷത്തിനുശേഷം മണിരത്‌നം സിനിമയിൽ കമൽഹാസൻ അഭിനയിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നായകന് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ആരായിരിക്കും ചിത്രത്തിലെ നായിക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം.

12 കോടി രൂപയാണ് നായികയുടെ പ്രതിഫലമായി അണിയറ പ്രവർത്തകർ മാറ്റിവച്ചിരിക്കുന്നത്. തമിഴ് സിനിമയിൽ ഒരു നായികയ്ക്ക് ലഭിക്കുന്ന റെക്കോർഡ് പ്രതിഫലമാണിത്. ചിത്രത്തിലെ നായികയായി തൃഷയെ ആയിരുന്നു അണിയറപ്രവർത്തകർ ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിലേക്ക് നയൻതാരയുമായി അണിയറ പ്രവർത്തകർ ചർച്ചകൾ നടത്തിവരികയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തൃഷയോ അതോ നയന്‍താരയോ? കമല്‍- മണിരത്നം ചിത്രത്തിലെ റെക്കോര്‍ഡ് പ്രതിഫലം ആര്‍ക്ക്‌?
‘സൂരറൈ പോട്രു' ടീം വീണ്ടും ഒന്നിക്കുന്നു, ചിത്രത്തില്‍ ദുൽഖർ സൽമാനും

നായികയായി നയൻതാരയെത്തിയാൽ കമലിനൊപ്പമുള്ള നയൻതാരയുടെ ആദ്യ ചിത്രമായിരിക്കും ഇത്. നയൻതാരയായിരിക്കുമോ അതോ തൃഷ തന്നെയായിരിക്കുമോ ഈ ചിത്രത്തിൽ നായികയായി എത്തുകയെന്നാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. |

അതേസമയം മണിരത്‌നം - കമൽഹാസൻ ചിത്രത്തിന്റെ പ്രമോഷണൽ വീഡിയോയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം നടന്നിരുന്നു. മൂന്ന് ദിവസത്തെ ചിത്രീകരണത്തിൽ കമൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ടീസർ കമലിന്റെ ജന്മദിനമായ നവംബർ 7 ന് റിലീസ് ചെയ്യും.

എ.ആർ റഹ്‌മാൻതന്നെയായിരിക്കും മണിരത്‌നത്തിന്റെ ഈ ചിത്രത്തിലും സംഗീതസംവിധായകൻ. ജയം രവിയും ദുൽഖർ സൽമാനും ചിത്രത്തിൽ അഭിനേയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

logo
The Fourth
www.thefourthnews.in