'ഫേക്ക് ഫ്‌ളാഷ് ബാക്കും റിവ്യു ബോംബിങും മരിച്ചു, ഇനി ഹാര്‍ഡ് ഡിസ്‌കാണ് പ്രതി'; ഐശ്വര്യ രജിനികാന്തിനെതിരെ ട്രോളുകള്‍

'ഫേക്ക് ഫ്‌ളാഷ് ബാക്കും റിവ്യു ബോംബിങും മരിച്ചു, ഇനി ഹാര്‍ഡ് ഡിസ്‌കാണ് പ്രതി'; ഐശ്വര്യ രജിനികാന്തിനെതിരെ ട്രോളുകള്‍

രജിനികാന്ത് അതിഥി വേഷത്തില്‍ എത്തി വിക്രാന്തും വിഷ്ണു വിശാലും പ്രധാനവേഷം അവതരിപ്പിച്ച 'ലാല്‍ സലാം' ബോക്‌സോഫീസില്‍ പരാജയമായിരുന്നു

ലാല്‍സലാം എന്ന സിനിമയുടെ പരാജയത്തിന് കാരണം ചിത്രീകരിച്ച ഫൂട്ടേജ് കാണാതെയായി പോയത് കൊണ്ടാണെന്ന സംവിധായിക ഐശ്വര്യ രജിനികാന്തിന്റെ പരാമര്‍ശത്തിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. സിനിമകള്‍ പരാജയമാകുമ്പോള്‍ മുമ്പ് പല സംവിധായകരും പല തരത്തിലുള്ള ന്യായീകരണങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരമൊരു ന്യായീകരണം ആദ്യമായിട്ടാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

രജിനികാന്ത് അതിഥി വേഷത്തില്‍ എത്തി വിക്രാന്തും വിഷ്ണു വിശാലും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. ഇതിന് പിന്നാലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ സലാമിന്റെ പരാജയത്തിന്റെ കാരണങ്ങള്‍ ഐശ്വര്യ വിശദീകരിച്ചത്.

'ഫേക്ക് ഫ്‌ളാഷ് ബാക്കും റിവ്യു ബോംബിങും മരിച്ചു, ഇനി ഹാര്‍ഡ് ഡിസ്‌കാണ് പ്രതി'; ഐശ്വര്യ രജിനികാന്തിനെതിരെ ട്രോളുകള്‍
അസൂയയോടും വേദനയോടും പറയട്ടെ മലയാളത്തിലെ അഭിനേതാക്കളാണ് മികച്ചത്; പ്രേമലു വിജയാഘോഷത്തിൽ രാജമൗലി

സിനിമ ചിത്രീകരിച്ച 21 ദിവസത്തെ ഫൂട്ടേജ് നഷ്ടപ്പെട്ടെന്നും ചിത്രത്തിന്റെ ഭാഗങ്ങള്‍ വീണ്ടും എഡിറ്റ് ചെയ്യേണ്ടി വന്നെന്നുമായിരുന്നു ഐശ്വര്യ പറഞ്ഞത്. പത്ത് ക്യാമറകള്‍ വെച്ചാണ് ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തത്. 21 ദിവസത്തേക്ക് ഇരുപത് ക്യാമറകളിലെയും ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നെന്നും അവശേഷിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും എഡിറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും ഐശ്വര്യ പറഞ്ഞു.

പോസ്റ്റ്-പ്രൊഡക്ഷനില്‍ സിനിമയുടെ സീക്വന്‍സ് എഡിറ്റ് ചെയ്യുന്ന സമയമായപ്പോഴേക്കും രജിനികാന്തും വിഷ്ണു വിശാലും സെന്തിലും ഉള്‍പ്പെടെയുള്ള എല്ലാ അഭിനേതാക്കളുടെയും ലുക്ക് മാറിയിരുന്നു അതുകൊണ്ട് റീ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഇത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും വിഷ്ണു വിശാലും അച്ഛന്‍ രജിനികാന്തും റീ-ഷൂട്ടിംഗിനും തയാറായിരുന്നെന്നും ഐശ്വര്യ പറഞ്ഞു.

'ഫേക്ക് ഫ്‌ളാഷ് ബാക്കും റിവ്യു ബോംബിങും മരിച്ചു, ഇനി ഹാര്‍ഡ് ഡിസ്‌കാണ് പ്രതി'; ഐശ്വര്യ രജിനികാന്തിനെതിരെ ട്രോളുകള്‍
'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം', ട്രെൻഡിങ് പോസ്റ്റുകൾക്ക് പിറകിൽ എന്താണ്, എന്തുകൊണ്ടാണ് ഇത് വൈറലാകുന്നത്?

രജിനികാന്ത് ചെയ്ത മൊയ്തീന്‍ ഭായിയുടെ അതിഥി വേഷം നീട്ടി സിനിമ ആ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണെന്ന് തോന്നിപ്പിക്കേണ്ടി വന്നുവെന്നും ഐശ്വര്യ രജിനികാന്ത് പറഞ്ഞു. എന്നാല്‍ സിനിമ പരാജയമായതിന്റെ ന്യായീകരണങ്ങള്‍ മാത്രമാണിതെന്നും നേരത്തെ ലോകേഷ് കനകരാജ് 'ലിയോ' സിനിമയ്‌ക്കെതിരെ വിമര്‍ശനം വന്നപ്പോള്‍ ചിത്രത്തിലെ ഫ്‌ളാഷ് ബാക്ക് സീനുകള്‍ ഫേക്കായിരുന്നെന്ന് പറഞ്ഞതിനെക്കാള്‍ വലുതാണ് ഇതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഐശ്വര്യക്കെതിരെ ഉയരുന്ന കമന്റുകള്‍.

logo
The Fourth
www.thefourthnews.in