നടി പവിത്ര ജയറാമിന്റെ അപകട മരണം:  
മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു

നടി പവിത്ര ജയറാമിന്റെ അപകട മരണം: മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു

നടി പവിത്ര വാഹനപകടത്തിൽ മരിച്ച് ആറ് ദിവസത്തിനുശേഷമാണ് ചന്തുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്
Updated on
1 min read

തെലുഗ് - കന്നഡ സീരിയൽ താരം ചന്ദ്രകാന്തിനെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ മണികൊണ്ടയിലെ വീട്ടിൽ ഇന്ന് രാവിലെയാണ്, ആരാധകർ ചന്തുവെന്ന് വിളിക്കുന്ന ചന്ദ്രകാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

നടി പവിത്ര വാഹനപകടത്തിൽ മരിച്ച് ആറ് ദിവസത്തിനുശേഷമാണ് ചന്തുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പവിത്രയുടെ മരണത്തിനുപിന്നാലെ ചന്തു വിഷാദത്തിലായിരുന്നു.

തെലുഗിലും കന്നഡയിലും ഹിറ്റായ ത്രിനയനി എന്ന സീരിയലിൽ ഇരുവരും ജോഡിയായി അഭിനയിച്ചിരുന്നു. ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെത്തുടർന്ന് ചന്തുവിന്റെ മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് ചന്തുവിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

നടി പവിത്ര ജയറാമിന്റെ അപകട മരണം:  
മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു
സംവിധായകന് നൽകുന്ന അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം: മിഥുൻ മാനുവൽ തോമസ്

സംഭവത്തിൽ പോലീസ് കേസെടുത്തു. ത്രിനയനി എന്ന സീരിയലിൽ തിലോത്തമയും ഭർത്താവ് വിശാലും ആയിട്ടായിരുന്നു പവിത്രയും ചന്തുവും അഭിനയിച്ചിരുന്നത്.

ചന്തുവും പവിത്രയും വിവാഹമോചിതരായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിതം ആരംഭിക്കാനിരിക്കുന്നതിനിടെയാണ് പവിത്ര വാഹനാപകടത്തിൽ മരിച്ചത്. ആന്ധ്രാപ്രദേശിലെ മഹബൂബ് നഗറിനടുത്ത് ഞായറാഴ്ചയായിരുന്നു അപകടം.

പവിത്ര സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇതിനിടെ ഹൈദരാബാദിൽനിന്ന് വനപർത്തിയിലേക്കു വരികയായിരുന്ന ബസ് കാറിന്റെ വലതുവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in