'ആരാധകരെ ശാന്തരാകുവിൻ', ഒടുവിൽ ഉടൽ സിനിമ ഒടിടിയിലേക്ക്; റിലീസ് ചെയ്യുന്നത് സൈന പ്ലേയിൽ

'ആരാധകരെ ശാന്തരാകുവിൻ', ഒടുവിൽ ഉടൽ സിനിമ ഒടിടിയിലേക്ക്; റിലീസ് ചെയ്യുന്നത് സൈന പ്ലേയിൽ

തീയേറ്ററില്‍ റിലീസ് ചെയ്ത് ഒന്നരവർഷത്തിനുശേഷമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്

ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ഇന്ദ്രൻസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത 'ഉടൽ' എന്ന ചിത്രം ഒടിടിയിലേക്ക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.

സൈന പ്ലേയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് സ്വന്തമാക്കിയത്. രതീഷ്‌തന്നെയാണ് ഒടിടി റിലീസിന്റെ കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

'ആരാധകരെ ശാന്തരാകുവിൻ', ഒടുവിൽ ഉടൽ സിനിമ ഒടിടിയിലേക്ക്; റിലീസ് ചെയ്യുന്നത് സൈന പ്ലേയിൽ
മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്

'ആരാധകരെ ശാന്തരാകുവിൻ ഉടൽ ഒടിടി എവിടെ എന്ന നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ഇതാ' എന്നായിരുന്നു സോഷ്യൽ മീഡിയയിൽ രതീഷ് പങ്കുവച്ച കുറിപ്പ്.

തീയേറ്ററില്‍ റിലീസ് ചെയ്ത് ഒന്നരവർഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. 2022 മെയ് 20 നായിരുന്നു ഉടൽ തീയേറ്ററിൽ റിലീസ് ചെയ്തത്.

ഇതിനിടെ ചിത്രം ഹിന്ദിയിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയും എഡിറ്റ് നിഷാദ് യൂസഫുമായിരുന്നു. വില്യം ഫ്രാൻസിസ് ആയിരുന്നു സംഗീത സംവിധാനം. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരായിരുന്നു ചിത്രത്തിന്റെ സഹനിർമാതാക്കള്‍.

logo
The Fourth
www.thefourthnews.in