പാര്‍വതി തിരുവോത്തും ഉര്‍വശിയും നായികമാര്‍; പുതിയ ചിത്രം ഉള്ളൊഴുക്കിന്റെ പോസ്റ്റര്‍ പുറത്ത്; ക്രിസ്റ്റോ ടോമി സംവിധായകന്‍

പാര്‍വതി തിരുവോത്തും ഉര്‍വശിയും നായികമാര്‍; പുതിയ ചിത്രം ഉള്ളൊഴുക്കിന്റെ പോസ്റ്റര്‍ പുറത്ത്; ക്രിസ്റ്റോ ടോമി സംവിധായകന്‍

ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും

നടിമാരായ പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ക്രിസ്റ്റോ ടോമിയാണ് രചനയും സംവിധാനവും. സുശില്‍ ശ്യാമാണ് സംഗീത സംവിധായകന്‍. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് റോണി സ്‌ക്രുവാലയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. ഹണി ട്രെഹാന്‍, അഭിഷേക് ചുബെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും.

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സംവിധാനം പഠിച്ച ക്രിസ്റ്റോ ടോമി പഠനകാലത്ത് സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 61 ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ ഹൃസ്വചിത്രമായിരുന്നു കാമുകി. തുടര്‍ന്ന് കന്യക എന്ന ചിത്രത്തിനും ദേശീയ പുരസ്‌കാരം ലഭിച്ചു. കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്‌സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്‌സീരിസിന്റെ സംവിധാകന്‍ കൂടിയാണ് ക്രിസ്റ്റോ.

പാര്‍വതി തിരുവോത്തും ഉര്‍വശിയും നായികമാര്‍; പുതിയ ചിത്രം ഉള്ളൊഴുക്കിന്റെ പോസ്റ്റര്‍ പുറത്ത്; ക്രിസ്റ്റോ ടോമി സംവിധായകന്‍
പാർവതിയും സുഷിനും പങ്കുവച്ച കുറിപ്പെന്താണ്? പാർവതിയുടെ അടുത്ത സിനിമ ഉടനുണ്ടാകുമോ?

പാര്‍വതി കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മലയാളത്തില്‍ സിനിമ ചെയ്തിട്ടില്ല. 2022ല്‍ പുറത്തിറങ്ങിയ പുഴുവാണ് അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'വണ്ടര്‍ വിമെനി'ല്‍ പാര്‍വതിയുണ്ടായിരുന്നെങ്കിലും സിനിമ ഇംഗ്ലീഷിലായിരുന്നു.

പാര്‍വതി പറയുന്ന നിലപാടുകള്‍ നിരന്തരം കേരള സമൂഹത്തില്‍ ചര്‍ച്ചയാകാറുണ്ട്. വിമെന്‍ ഇന്‍ സിനിമ കളക്റ്റീവ് എന്ന സിനിമ മേഖലയിലെ സ്ത്രീകളുടെ സംഘടന രൂപീകരിക്കപ്പെട്ടതിനു ശേഷം ചര്‍ച്ചകള്‍ വര്‍ധിക്കുകയും പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം ശക്തമാവുകയും ചെയ്തു. അപ്പോഴും പാര്‍വതി മികച്ച സിനിമകളുടെ ഭാഗമായിരുന്നു. ഒടുവില്‍ കേരളത്തില്‍ നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായ 'പുഴു' എന്ന സിനിമയ്ക്ക് ശേഷമാണ് പാര്‍വതി മലയാളത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നത്.

ചില ഇന്റര്‍വ്യൂകളൊക്കെ പുറത്തു വന്നെങ്കിലും ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് വീണ്ടും തുടര്‍ന്നു. തമിഴ് ചിത്രമായ 'തങ്കളന്റെ' ചിത്രീകരണ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും പാര്‍വതി എപ്പോള്‍ അടുത്ത മലയാളം സിനിമ ചെയ്യും എന്ന ചോദ്യം നിലനിന്നിരുന്നു.

logo
The Fourth
www.thefourthnews.in