പഠാൻ ഒടിടിയിലെത്തി; പ്രദർശിപ്പിക്കുന്നത് സെൻസർ ചെയ്യാത്ത പതിപ്പ്

പഠാൻ ഒടിടിയിലെത്തി; പ്രദർശിപ്പിക്കുന്നത് സെൻസർ ചെയ്യാത്ത പതിപ്പ്

ഇന്നലെ അർധരാത്രി മുതലാണ് ചിത്രം സ്ട്രീമീങ് ആരംഭിച്ചത്

പഠാൻ ബോക്സ് ഓഫീസിൽ വൻ വിജയം നേടി പ്രദർശനം തുടരുമ്പോഴും ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. വിവാദത്തെ തുടർന്ന് നീക്കം ചെയ്ത ഭാഗങ്ങൾ ഉൾപ്പെടെയുള്ള പതിപ്പാകും ഒടിടിയിലെത്തുക എന്നതായിരുന്നു പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണം. പ്രതീക്ഷിച്ച പോലെ സെൻസർ ചെയ്യാത്ത പതിപ്പ് ഇന്നലെ അർധരാത്രി ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത് തുടങ്ങി . സെൻസർ ബോർഡ് നീക്കം ചെയ്ത മുഴുവൻ സീനുകളും ഉൾപ്പെട്ട പതിപ്പാണ് പ്രദർശിപ്പിക്കുന്നത്

പഠാൻ ഒടിടിയിലെത്തി; പ്രദർശിപ്പിക്കുന്നത് സെൻസർ ചെയ്യാത്ത പതിപ്പ്
ഐശ്വര്യ രജനീകാന്തിന്റെ സ്വ‍‍ർണാഭരണങ്ങൾ കാണാതായ കേസ്; പ്രതികളെ കണ്ടെത്തി പോലീസ്

ബോളിവുഡിന്റെ സമീപകാല തുടർ പരാജയങ്ങൾക്ക് ആശ്വാസമേകിയ പഠാൻ ഇന്ത്യയിൽ നിന്ന് മാത്രം 500 കോടിയും ലോകവ്യാപകമായി 1000 കോടിയും വരുമാനം നേടിയ ശേഷമാണ് ഒടിടിയിലെത്തിയത്. ഹിന്ദി , തമിഴ് , തെലുങ്ക് ഭാഷകളിൽ ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്

സിനിമയിലെ ഗാനരംഗത്തിന്റെ പേരിലുണ്ടായ വിവാദത്തെ തുടർന്ന് രണ്ട് തവണ സെന്‍സര്‍ ചെയ്താണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. നാല് വര്‍ഷത്തിന് ശേഷം തീയേറ്ററിലെത്തിയ ഷാരൂഖ് ചിത്രം കൂടിയാണ് പഠാൻ . തിരിച്ച് വരവ് രാജകീയമാക്കിയതിന് പിന്നാലെ,ആറ്റ്ലി ചിത്രം ജവാന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് ഷാരൂഖ് ഇപ്പോൾ .

logo
The Fourth
www.thefourthnews.in