ഗൈനക് ഡോക്ടറാവാൻ ഉണ്ണി മുകുന്ദൻ; 'ഗെറ്റ് സെറ്റ് ബേബി' അണിയറയിൽ

ഗൈനക് ഡോക്ടറാവാൻ ഉണ്ണി മുകുന്ദൻ; 'ഗെറ്റ് സെറ്റ് ബേബി' അണിയറയിൽ

മഹേഷ് നാരായണൻ എഡിറ്റിം​ഗ് നിർവ്വഹിക്കുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് സാം സി എസ് ആണ്.

ഉണ്ണി മുകുന്ദൻ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി' അണിയറയിൽ. ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളുമാണ് ചിത്രത്തിന്റെ പ്രമേയം. ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങി അടുത്ത് കുടുംബപ്രേക്ഷകരിലേക്കെത്തിയ ഉണ്ണിമുകുന്ദൻ ചിത്രങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിഖില വിമലാണ് നായിക.

സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവരാണ് സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ എൽ എൽ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിർമ്മിക്കുന്നത്. ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

Jinson Abrabam

സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ പുളിക്കൽ ഛായാഗ്രാഹകനാവുന്ന ചിത്രത്തിൻ്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. സുനിൽ കെ ജോർജ് ആണ്പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ. ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യം ആരംഭിക്കും.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in