'ഗന്ധർവ'നായി ഉണ്ണി മുകുന്ദൻ, ബിഗ് ബജറ്റ് ചിത്രം അഞ്ചു ഭാഷകളിൽ

'ഗന്ധർവ'നായി ഉണ്ണി മുകുന്ദൻ, ബിഗ് ബജറ്റ് ചിത്രം അഞ്ചു ഭാഷകളിൽ

സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

മാളികപ്പുറം ഹിറ്റായതിന് പിന്നാലെ ഉണ്ണിമുകുന്ദന്‍ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രം ഗന്ധര്‍വ ജൂനിയറിന്റെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങി. പൂജയുടെ ചിത്രങ്ങൾ പങ്കുവച്ച് ഉണ്ണിമുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

40 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യും. മിന്നല്‍ മുരളിക്ക് ശേഷം മലയാളത്തിന് ലഭിക്കുന്ന മറ്റൊരു സൂപ്പര്‍ ഹീറോയായിരിക്കും ഉണ്ണി മുകുന്ദന്റെ ഗന്ധർവനെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.

കഴിഞ്ഞ വര്‍ഷം ഉണ്ണിമുകുന്ദന്റെ ജന്മ ദിനത്തില്‍ സിനിമയുടെ പ്രത്യേക പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഫാന്റസിക്കും ഹാസ്യത്തിനും നാടകീയ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഗന്ധര്‍വ ജൂനിയര്‍ എന്നാണ് സൂചന. കെ എം ഇന്‍ഫോര്‍ടെയ്‌മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

സെക്കന്‍ഡ് ഷോ, കല്‍കി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച വിഷ്ണു അരവിന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗന്ധര്‍വ ജൂനിയര്‍. പ്രവീന്‍ പ്രഭാകരനും സുജിന്‍ സുജതനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

'ഗന്ധർവ'നായി ഉണ്ണി മുകുന്ദൻ, ബിഗ് ബജറ്റ് ചിത്രം അഞ്ചു ഭാഷകളിൽ
ഉണ്ണി മുകുന്ദന് തിരിച്ചടി ; പീഡനശ്രമക്കേസിലെ സ്റ്റേ നീക്കി ഹൈക്കോടതി

മാളികപ്പുറമാണ് ഉണ്ണിമുകുന്ദൻേറതായി തിയറ്ററിൽ എത്തിയ അവസാന ചിത്രം. റിലീസ് ചെയ്ത് മാസങ്ങൾക്കുള്ളിൽ ചിത്രം 100 കോടി നേടുകയും ചെയ്തു. ആദ്യം മലയാളത്തിൽ റിലീസ് ചെയ്ത മാളികപ്പുറം പിന്നീട് മറ്റ് ഭാഷകളിലേക്കും മൊഴി മാറ്റി റിലീസ് ചെയ്തിരുന്നു

logo
The Fourth
www.thefourthnews.in