'ബംബാടിയോ ബംബാടിയമ്പോ...'; മമ്മൂ‌ട്ടിയോടൊപ്പം 'വേല'യുടെ വിജയാഘോഷം

'ബംബാടിയോ ബംബാടിയമ്പോ...'; മമ്മൂ‌ട്ടിയോടൊപ്പം 'വേല'യുടെ വിജയാഘോഷം

മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വെച്ചായിരുന്നു ആഘോഷം.

തീയേറ്ററിൽ രണ്ടാം വാരത്തിലേക്ക് ക‌ടക്കുന്ന ഷെയ്ൻ നി​ഗം - ശ്യാം ശശി ചിത്രം വേലയു‌ടെ വിജയാഘോഷം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. സംവിധായകൻ ശ്യാം ശശി, തിരക്കഥാകൃത്ത് എം.സജാസ്, വേലയിൽ പ്രധാന വേഷത്തിലെത്തിയ സിദ്ധാർഥ് ഭരതൻ, ചിത്രത്തിന്റെ നിർമ്മാതാവ് എസ്. ജോർജ് എന്നിവർക്കൊപ്പം മറ്റു അണിയറപ്രവർത്തകരും വിജയാഘോഷത്തിന്റെ ഭാഗമായി. കേക്ക് മുറിച്ച് മധുരം പങ്കിട്ട ചടങ്ങിൽ മമ്മൂട്ടി അണിയറപ്രവർത്തകരെ അഭിനന്ദിച്ചു. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വെച്ചായിരുന്നു ആഘോഷം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എഴുതുന്നത്.

ഷെയിൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന വേല തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ. കഥാപാത്രങ്ങളുടെ അഭിനയ പ്രകടനങ്ങളും സാം സി എസ്സ് ഒരുക്കിയ മ്യൂസികും മികച്ചതെന്നാണ് പ്രേക്ഷക അഭിപ്രായം.

സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഹേഷ്‌ ഭുവനേന്ദ് ആണ് ത്രസംയോജനം , സുരേഷ് രാജൻ ഛായാഗ്രഹണവും സം​ഗീതം സാം സി എസും നിർവ്വഹിക്കുന്നു, ബിനോയ്‌ തലക്കുളത്തൂരാണ് കലാ സംവിധാനം, ധന്യ ബാലകൃഷ്‍ണൻ വസ്ത്രാലങ്കാരവും കുമാർ ശാന്തി കൊറിയോഗ്രാഫിയും നിർവ്വഹിക്കുന്നു. മേക്കപ്പ് : അമൽ ചന്ദ്രൻ, സംഘട്ടനം : പി സി സ്റ്റണ്ട്‍സ്

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in